കായികം

'ഞാനും മഹിയും കൂടിയുണ്ടേ', കോഹ്‌ ലിയേയും സച്ചിനേയും മാത്രം പരിഗണിച്ച രവി ശാസ്‌ത്രിയോട്‌ യുവരാജ്‌ സിങ്‌

സമകാലിക മലയാളം ഡെസ്ക്



9 വര്‍ഷം മുന്‍പ്‌ ലോക കിരീടം കൈകളിലേക്കെത്തിയ ഓര്‍മയില്‍ നിറയുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം. ധോനിയുടെ സിക്‌സ്‌ അല്ല ഇന്ത്യയ്‌ക്ക്‌ ലോക കിരീടം നേടിത്തന്നത്‌ എന്ന പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ എത്തിയപ്പോള്‍, സമാനമായ പ്രതികരണവുമായി യുവരാജ്‌ സിങ്ങും വന്നിരുന്നു. എന്നാല്‍ കാര്യം രസകരമായി അവതരിപ്പിച്ച്‌ യുവി അവിടെ കയ്യടി നേടി.

ലോകകപ്പ്‌ കിരീട ജയത്തെ കുറിച്ച്‌ പറയുന്ന രവി ശാസ്‌ത്രിയുടെ
ട്വീറ്റിലാണ്‌ യുവി പ്രതികരണവുമായി എത്തിയത്‌. കോഹ്‌ ലിയേയും സച്ചിനേയും മാത്രമാണ്‌ ഈ ട്വീറ്റില്‍ രവി ശാസ്‌ത്രി അഭിനന്ദനം നേര്‍ന്ന്‌ ടാഗ്‌ ചെയ്‌തത്‌. എന്നേയും മഹിയേയും ടാഗ്‌ ചെയ്യാം. ഞങ്ങളും അതിന്റെ ഭാഗമായിരുന്നു എന്ന്‌ ചിരി നിറച്ച സ്‌മൈലിക്കൊപ്പം യുവി കുറിച്ചു.
 

ലോകകപ്പുകളിലേക്ക്‌ എത്തുമ്പോള്‍ നീ ജൂനിയറേ അല്ലെന്നായിരുന്നു യുവിക്ക്‌ രവി ശാസ്‌ത്രി നല്‍കിയ മറുപടി. ലെജന്റ്‌ ആണെന്നും ശാസ്‌ത്രി ട്വിറ്ററില്‍ കുറിച്ചു. 90ന്‌ മുകളില്‍ ബാറ്റിങ്‌ ശരാശരിയുമായാണ്‌ യുവരാജ്‌ സിങ്‌ ഇന്ത്യയെ ലോക കിരീടത്തിലേക്ക്‌ നയിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു