കായികം

കോവിഡ്‌ 19; ഏഴ്‌ ഓസീസ്‌ താരങ്ങളുടെ വിവാഹം മാറ്റി, തിയതി നിശ്ചയിക്കാനാവാതെ മാക്‌സ്വെല്ലും, കമിന്‍സും സാംപയും

സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19ല്‍ ലോകം ലോകത്തെ നിശ്ചലമാക്കിയിട്ട്‌ ദിവസങ്ങള്‍ പിന്നിട്ടു. സാധാരണ നിലയിലേക്ക്‌ എത്താന്‍ ഇനി എത്രനാള്‍ കൂടി വേണ്ടിവരുമെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ലോകം നിശ്ചലമായപ്പോള്‍ മുടങ്ങിയവയില്‍ ഏഴ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ വിവാഹം കൂടിയുണ്ട്‌...

സ്‌പിന്നര്‍ ആദം സാംപ ഉള്‍പ്പെടെയുള്ള ഓസീസ്‌ താരങ്ങളുടെ വിവാഹം കോവിഡ്‌ 19നെ തുടര്‍ന്ന്‌ വൈകുകയാണ്‌. ഓസീസ്‌ ടെസ്റ്റ്‌ പേസര്‍ ജാക്‌സന്‍ ബേര്‍ഡ്‌, ഡആര്‍സി ഷോര്‍ട്ട്‌, ആന്‍ഡ്രൂ തൈ, ജെസ്‌ ജൊനാസന്‍, കേറ്റ്‌ലിന്‍ ഫ്രെറ്റ്‌, മിച്ചല്‍ സ്‌വെപ്‌സന്‍ എന്നീ കളിക്കാരുടെ വിവാഹമാണ്‌ ഏപ്രിലില്‍ നിശ്ചയിച്ചിരുന്നത്‌.

ഓസ്‌ട്രേലിയയിലെ മിക്ക സംസ്ഥാനങ്ങളും ലോക്ക്‌ഡൗണിലാണ്‌. ഇളവുകളുണ്ടെങ്കിലും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുതെന്നാണ്‌ നിര്‍ദേശം. മാക്‌സ്വെല്‍, കമിന്‍സ്‌ എന്നിവരുടെ വിവാഹത്തേയും കോവിഡ്‌ 19 ബാധിച്ചു. വിവാഹ തിയതി ഇതുവരെ നിശ്ചയിക്കാന്‍ ഇവര്‍ക്കായിട്ടില്ല. ഫെബ്രുവരിയിലാണ്‌ ഇന്ത്യന്‍ വംശജയായ വിനി രാമനുമായി മാക്‌സ്വെല്ലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്‌.

ലോക്ക്‌ഡൗണിന്‌ പുറമെ വിദേശ രാജ്യത്തേക്ക്‌ സഞ്ചരിക്കുന്നതിന്‌ ലെവല്‍ ഫോര്‍ ട്രാവല്‍ ബാനും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. എങ്കിലും ഐപിഎല്‍ നടത്തുകയാണെങ്കില്‍ ഇന്ത്യയിലേക്ക്‌ എത്തുമെന്ന്‌ കമിന്‍സ്‌, ഡേവിഡ്‌ വാര്‍ണര്‍, സ്റ്റീവ്‌ സ്‌മിത്ത്‌ എന്നീ താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍