കായികം

രോഹിത്തിനെ കണ്ടപ്പോള്‍ ഇന്‍സമാം ഉള്‍ ഹഖിനെയാണ്‌ ഓര്‍മ വന്നത്‌; കാരണം വെളിപ്പെടുത്തിന യുവരാജ്‌ സിങ്‌

സമകാലിക മലയാളം ഡെസ്ക്


ന്ത്യന്‍ ടീമിലേക്ക്‌ രോഹിത്‌ ശര്‍മ എത്തിയപ്പോള്‍ പാക്‌ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെയാണ്‌ ഓര്‍മ വന്നതെന്ന്‌ യുവരാജ്‌ സിങ്‌. യൂടൂബ്‌ ചാനലില്‍ ലൈവ്‌ വന്നപ്പോഴായിരുന്നു യുവിയുടെ പ്രതികരണം.

ഇന്‍സമാമിന്റേത്‌ പോലെ രോഹിത്‌ ബാറ്റ്‌ ചെയ്യുന്നു എന്നാണ്‌ തോന്നിയത്‌. കാരണം ഇന്‍സമാമിന്‌ ഷോട്ട്‌ ഉതിര്‍ക്കാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നു. രോഹിത്തിനും ഷോട്ട്‌ ഉതിര്‍ക്കാന്‍ കൂടുതല്‍ സമയം കണ്ടെത്താനാവുന്നുണ്ട്‌ ഓരോ ഡെലിവറിയിലും, യുവി പറയുന്നു.

ഇരുവരും തങ്ങള്‍ക്കിടയിലെ സൗഹൃദം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. നഷ്ടപ്പെടുന്നത്‌ വരെ നമുക്ക്‌ ലഭിച്ച ഒന്നിന്റെ മഹത്വം നമ്മള്‍ തിരിച്ചറിയില്ല. നിങ്ങളെ ഇഷ്ടപ്പെടുന്നു. നല്ലൊരു സെന്റ്‌ ഓഫ്‌ നിങ്ങള്‍ അര്‍ഹിച്ചിരുന്നു, രോഹിത്‌ ശര്‍മ ട്വിറ്ററില്‍ യുവിയോടായി പറഞ്ഞു. രോഹിത്തിന്റെ ട്വീറ്റിന്‌ മറുപടിയുമായി അന്ന്‌ യുവിയുമെത്തി. എന്റെയുള്ളില്‍ ഇപ്പോഴുള്ള ഫീല്‍ നിനക്കറിയാനാവും. സ്‌നേഹം. ഇതിഹാസമാവൂ, ഹിറ്റ്‌മാന്‌ മറുപടിയായി യുവി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ