കായികം

പെപ് ​ഗെർഡിയോളയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബാഴ്സലോണ: മാഞ്ചസ്റ്റർ സിറ്റി മുഖ്യ പരിശീലകൻ പെപ് ​ഗെർഡിയോളയുടെ അമ്മ ഡൊളോഴ്സ് സല കാരിയോ (82) കോവിഡ് 19 ബാധിച്ച് മരിച്ചു. മാഞ്ചസ്റ്റർ സിറ്റി അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 

ബാഴ്സലോണയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെപിന്റെ അമ്മ. ​ഗെർഡിയോളയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മാഞ്ചസ്റ്റർ സിറ്റി അധികൃതർ അറിയിച്ചു. ക്ലബ്ബിന്റെ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ടോട്ടനം ഹോട്സ്പർ ടീമുകളും അനുശോചനമറിയിച്ചിട്ടുണ്ട്. 

നേരത്തേ, കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങൾക്ക് പിന്തുണയുമായി ​ഗെർഡിയോള എത്തിയിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് ഏയ്ഞ്ചൽ സോളെർ ഡാനിയേൽ ഫൗണ്ടേഷന് 10 ലക്ഷം യുറോ ആണ് ​ഗെർഡിയോള നൽകിയത്. കാറ്റലോണിയയിലെ വിവിധ ആശുപത്രികൾക്ക് മാസ്ക്, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്യാനാണ് ഈ തുക ഉപയോഗിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത