കായികം

എന്റെ മകനെതിരെ കബീര്‍ കൈഫ്‌ കളിക്കട്ടേ, അതോടെ പേസ്‌ എന്താണെന്ന്‌ അവന്‌ മനസിലാവും; വെല്ലുവിളിച്ച്‌ അക്തര്‍

സമകാലിക മലയാളം ഡെസ്ക്


ലാഹോര്‍: 150 കിമീ തൊട്ട്‌ ബാറ്റ്‌സ്‌മാനെ വിറപ്പിച്ച ബൗളറെ നോക്കിയാണ്‌ മുഹമ്മദ്‌ കൈഫിന്റെ മകന്‍ പറഞ്ഞത്‌, അക്തറെ നേരിടാന്‍ എളുപ്പമാണെന്ന്‌...എങ്കിലതൊന്ന്‌ കാണണമെന്ന്‌ ഉറപ്പിച്ച്‌ കഴിഞ്ഞു റാവല്‍പ്പിണ്ടി എക്‌സ്‌പ്രസും...ഇവിടെയൊരു മത്സരത്തിന്‌ വഴിയൊരുക്കുകയാണ്‌ അക്തര്‍.

എന്നെയല്ല, എന്റെ മകന്‍ മിഖായേല്‍ അലിയെ കൈഫിന്റെ മകന്‍ കബീര്‍ നേരിടട്ടേയെന്നാണ്‌ അക്തര്‍ പറയുന്നത്‌. അതോടെ പേസിനെ കുറിച്ചുള്ള ചോദ്യത്തിന്‌ അവന്‌ ഉത്തരമാവും....അവനോട്‌ എന്റെ സ്‌നേഹം പറയുക.. കൈഫിന്റെ ട്വീറ്റിന്‌ മറുപടിയായി ഷുഐബ്‌ അക്തര്‍ പറഞ്ഞു.
 

അക്തറിന്റെ വേഗമേറിയ പേസ്‌ റണ്‍സ്‌ സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുമെന്നാണ്‌ കബീര്‍ പറയുന്നത്‌. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ 200ലെ ഇന്ത്യ-പാകിസ്ഥാന്‍ പോര്‌ കണ്ടിരിക്കുമ്പോഴായിരുന്നു കബീറിന്റെ കമന്റ്‌ എന്ന്‌ കൈഫ്‌ ട്വീറ്റ്‌ ചെയ്‌തു. ലോകോത്തര ബാറ്റ്‌സ്‌മാന്മാരെയെല്ലാം വിറപ്പിച്ച ബൗളറുടെ പേസ്‌ റണ്‍സ്‌ കണ്ടെത്തല്‍ എളുപ്പമാക്കുമെന്ന കബീറിന്റെ വാക്കുകള്‍ ക്രിക്കറ്റ്‌ ലോകത്ത്‌ കൗതുകം തീര്‍ത്ത്‌ ചര്‍ച്ചയായിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി