കായികം

ഏറ്റവും മികച്ച ഏഴ്‌ ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയുമായി മൈക്കല്‍ ക്ലര്‍ക്ക്‌, ഇടംനേടിയത്‌ രണ്ട്‌ ഇന്ത്യക്കാര്‍

സമകാലിക മലയാളം ഡെസ്ക്



ബ്രിസ്‌ബേന്‍: തനിക്കൊപ്പവും, എതിര്‍ ടീമിലായും തനിക്കെതിരെ കളിച്ചവരിലെ ഏറ്റവും മികച്ച ഏഴ്‌ ബാറ്റ്‌സ്‌മാന്മാരുടെ ലിസ്‌റ്റുമായി ഓസീസ്‌ മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്‌. രണ്ട്‌ ഇന്ത്യന്‍ താരങ്ങളാണ്‌ ക്ലര്‍ക്കിന്റെ ഈ പട്ടികയില്‍ ഇടംപിടിച്ചത്‌. ആരാധകര്‍ക്ക്‌ ഈ രണ്ട്‌ പേരേയും എളുപ്പം ഊഹിക്കാം.

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും, നിലവില്‍ ക്രിക്കറ്റ്‌ ലോകത്തെ മികച്ച ബാറ്റ്‌സ്‌മാന്‍ എന്ന വിശേഷണം സ്വന്തമാക്കുന്ന വിരാട്‌ കോഹ്‌ ലി എന്നിവരാണ്‌ ക്ലര്‍ക്കിന്റെ മനസിലും പട്ടികയിലും ഇടംപിടിച്ചത്‌. ബ്രയാന്‍ ലാറ, ഡിവില്ലിയേഴ്‌സ്‌, കാലിസ്‌, റിക്കി പോണ്ടിങ്‌, കുമാര്‍ സംഗക്കാര എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍.

താന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച സാങ്കേതിക തികവുള്ള ബാറ്റ്‌സ്‌മാനാണ്‌ സച്ചിന്‍. സച്ചിന്റെ വിക്കറ്റ്‌ വീഴ്‌ത്താനാണ്‌ ഏറ്റവും പ്രയാസം. സാങ്കേതികമായി സച്ചിന്‌ ശക്തി കുറഞ്ഞ മേഖലകളില്ല. സച്ചിന്‌ പിഴവ്‌ പറ്റുക എന്നതാവും കളിയിലെ നമ്മുടെ പ്രതീക്ഷകളിലൊന്നെന്നും ക്ലര്‍ക്ക്‌ പറഞ്ഞു.

മൂന്ന്‌ ഫോര്‍മാറ്റിലും മികവ്‌ കാണിക്കുന്ന ബാറ്റ്‌സ്‌മാനാണ്‌ കോഹ്‌ ലിയെന്ന്‌ ക്ലര്‍ക്ക്‌ ചൂണ്ടിക്കാണിക്കുന്നു. കോഹ്‌ ലിയുടെ ട്വന്റി20, ഏകദിന റെക്കോര്‍ഡുകള്‍ ആശ്ചര്യകരമാണ്‌. ടെസ്‌റ്റില്‍ ആധിപത്യം പുലര്‍ത്തുന്നതിനുള്ള വഴിയും കോഹ്‌ ലി കണ്ടുപിടിക്കുന്നു. കോഹ്‌ ലിയും സച്ചിനും തമ്മിലുള്ള സാമ്യം എന്തെന്ന്‌ വെച്ചാല്‍, രണ്ട്‌ പേരും സെഞ്ചുറികള്‍ നേടുന്നതിനെ ഇഷ്ടപ്പെടുന്നുവെന്നും ക്ലര്‍ക്ക്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു