കായികം

കോവിഡ്‌ 19 ഭീതി, റൊണാള്‍ഡിഞ്ഞോയെ ജയില്‍ മോചിതനാക്കി; പാരാഗ്വെയില്‍ വീട്ടുതടങ്കലില്‍ തുടരം

സമകാലിക മലയാളം ഡെസ്ക്


ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിഞ്ഞോ പാരാഗ്വെയില്‍ ജയില്‍ മോചിതനായി. വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ പാരാഗ്വെയിലേക്ക്‌ കടന്നുവെന്ന കുറ്റത്തിന്‌ കഴിഞ്ഞ ഒരു മാസത്തോളമായി ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു റെണാള്‍ഡിഞ്ഞോയും സഹോദരനും.

ജയില്‍ മോചിതനായെങ്കിലും ഇവര്‍ വീട്ടുതടങ്കലില്‍ തുടരും. ആറ്‌ മാസത്തെ ജയില്‍ ശിക്ഷയാണ്‌ റൊണാള്‍ഡോ നേരിടുന്നത്‌. എന്നാല്‍ കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ റൊണാള്‍ഡിഞ്ഞോയ്‌ക്ക്‌ അനുമതി ലഭിച്ചു. ബിസിനസ്‌ ആവശ്യങ്ങള്‍ക്കായാണ്‌ പാരാഗ്വെയില്‍ എത്തിയത്‌ എന്നാണ്‌ റൊണാള്‍ഡിഞ്ഞോയുടെ വാദം. പാസ്‌പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ സമ്മാനമായി ബ്രസീലിലെ ഒരു ബിസിനസുകാരന്‍ നല്‍കിയതാണെന്നും ഇവര്‍ വാദിക്കുന്നു.

2018 നവംബറിലാണ്‌ ബാഴ്‌സ മുന്‍ താരത്തിന്റെ പാസ്‌പോര്‍ട്ട്‌ ബ്രസീല്‍ കോടതി മരവിപ്പിച്ചത്‌. വ്യാജ പാസ്‌പോര്‍ട്ടുമായി പാരാഗ്വെയില്‍ പിടിയിലായതിന്‌ പിന്നാലെ 1.3 മില്യണ്‍ യൂറോയുടെ ബോണ്ട്‌ റൊണാള്‍ഡിഞ്ഞോ കോടതിയില്‍ നല്‍കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ 32 ദിവസമായി റൊണാള്‍ഡിഞ്ഞോ ജയിലിലായിരുന്നു. 2005ലെ ബാലന്‍ ദി ഓര്‍ ജേതാവിനെ സഹായിക്കാന്‍ മെസി എത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും അതുണ്ടായില്ല.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി