കായികം

ആഡംബര വില്ല മടുത്തു, ക്വാറന്റീന്‍ വാസം മറ്റൊരിടത്തേക്ക്‌ മാറ്റി ക്രിസ്റ്റ്യാനോ; തെരഞ്ഞെടുത്തത്‌ ഫിഷിങ്‌ വില്ലേജ്‌

സമകാലിക മലയാളം ഡെസ്ക്


യുവന്റ്‌സ്‌ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്വാറന്റീനില്‍ കഴിയുന്ന ആഡംബര വില്ല ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അറ്റ്‌ലാന്റിക്‌ സമുദ്രത്തോട്‌ മുഖം നോക്കി നില്‍ക്കുന്ന ഏഴ്‌ നിലയുള്ള വില്ലയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാലിപ്പോള്‍ ക്രിസ്‌റ്റിയാനോയും സംഘവും ഇവിടം വിട്ടു.

ഒരു ഫിഷിങ്‌ വില്ലേജിലേക്കാണ്‌ ക്രിസ്റ്റ്യാനോയും കുടുംബവും മാറിയത്‌. ആഴ്‌ചയില്‍ 3500 യൂറോയാണ്‌ ക്രിസ്‌റ്റിയാനോ വാടകക്കെടുത്തിരിക്കുന്ന ഏഴ്‌ മുറികളുള്ള വീടിന്റെ ആഴ്‌ചയിലെ വാടക. മക്കള്‍ക്ക്‌ പുറത്ത്‌ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നതിന്‌ വേണ്ടിയാണ്‌ താരത്തിന്റെ മാറ്റം. വലിയ പൂന്തോട്ടം, ജിം, പൂള്‍ എന്നിവയും ഈ വീട്ടിലുണ്ട്‌.
 

ക്രിസ്റ്റ്യാനോ മദീര വിടണം എന്ന ആവശ്യവുമായി മദീരയിലെ രാഷ്ട്രീയ നേതാക്കളിലൊരാള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ക്രിസ്‌റ്റിയാനോക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മസെഡോ എന്ന വ്യക്തി തന്റെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതാണെന്ന വാദവുമായി പിന്നാലെ എത്തുകയും ചെയ്‌തു. കോവിഡ്‌ 19ല്‍ രാജ്യം വലയുമ്പോള്‍ മൂന്ന്‌ ആശുപത്രികള്‍ക്ക്‌ ക്രിസ്റ്റ്യാനോ വെന്റിലേറ്ററുകള്‍ നല്‍കിയത്‌ കയ്യടി നേടിയിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍