കായികം

രവീന്ദ്ര ജഡേജയുടെ വാള്‍പയറ്റ്‌ അനുകരിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍, അത്‌ കണ്ട്‌ കോഹ്‌ ലിക്കും ചിരിയടക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്


രവീന്ദ്ര ജഡേജയുടെ ട്രേഡ്‌മാര്‍ക്ക്‌ ആയ വാള്‍പയറ്റ്‌ സെലിബ്രേഷന്‍ ഡേവിഡ്‌ വാര്‍ണര്‍ അനുകരിച്ചാല്‍ എങ്ങനെയുണ്ടാവും. അങ്ങനെയൊരു വീഡിയോയുമായാണ്‌ ഡേവിഡ്‌ വാര്‍ണര്‍ ആരാധകര്‍ക്ക്‌ മുന്‍പിലേക്ക്‌ എത്തുന്നത്‌.

സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദിന്‌ വേണ്ടിയാണ്‌ വാര്‍ണര്‍ ബാറ്റ്‌ വാളാക്കുന്നത്‌. ത്രോ ബാക്ക്‌ വീഡിയോ പങ്കുവെച്ച്‌ രവീന്ദ്ര ജഡേജയുടേതിന്‌ സാമ്യമില്ലേ ഇതെന്നും വാര്‍ണര്‍ ചോദിക്കുന്നു. ആരാധകര്‍ വാര്‍ണറുടെ വാള്‍പയറ്റ്‌ ഏറ്റെടുത്തതിന്‌ പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലിയും ഇതിന്‌ പ്രതികരണമായി എത്തി.
 

ചിരി നിറച്ച്‌ സ്‌മൈലിയിട്ടാണ്‌ കോഹ്‌ലി പ്രതികരിച്ചത്‌. രവീന്ദ്ര ഡജേയും വാര്‍ണര്‍ക്ക്‌ മറുപടിയുമായി എത്തി. ഏതാണ്ട്‌ അതുപോലെയായി ഡേവിഡ്‌ എന്നാണ്‌ ജഡേജ കമന്റ്‌ ചെയ്‌തത്‌. കളിക്കളത്തിലേക്ക്‌ വരുമ്പോള്‍ ഐപിഎല്ലിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ സ്റ്റീവ്‌ സ്‌മിത്തുമുണ്ട്‌. ഐപിഎല്‍ നടത്തുകയും, യാത്ര വിലക്ക്‌ മാറ്റുകയും ചെയ്‌താല്‍ ഐപിഎല്ലിനായി എത്തുമെന്ന്‌ വാര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?