കായികം

വാള്‍ ചുഴറ്റിയെത്തിയ രവീന്ദ്ര ജഡേജയ്‌ക്ക്‌ നേരെ ജാതി അധിക്ഷേപം ശക്തം; എത്ര യുദ്ധം രജപുത്രര്‍ ജയിച്ചെന്ന്‌ പരിഹാസം

സമകാലിക മലയാളം ഡെസ്ക്


ബാറ്റ്‌ വാളാക്കി ചുഴറ്റിയായിരുന്നു ഇതുവരെ എത്തിയിരുന്നത്‌ എങ്കില്‍ ലോക്ക്‌ഡൗണ്‍ കാലത്ത്‌ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ വാളുകൊണ്ട്‌ തന്നെ അഭ്യാസവുമായെത്തി. വാള്‍വീശി എത്തിയ രവീന്ദ്ര ജഡേജയുടെ വീഡിയോ വൈറലായതിന്‌ പിന്നാലെ താരത്തിനെതിരെ ജാതിയുടെ പേരില്‍ അധിക്ഷേപങ്ങളും കനക്കുന്നു.

രജ്‌പുത്‌ ബോയ്‌ എന്ന ഹാഷ്‌ ടാഗോടെയാണ്‌ രവീന്ദ്ര ജഡേജ വീഡിയോ പങ്കുവെച്ചത്‌. എന്നാലത്‌ ചിലരെ പ്രകോപിപ്പിക്കുന്നു. എത്ര യുദ്ധങ്ങള്‍ രജ്‌പുത്‌ ജയിച്ചിട്ടുണ്ട്‌ എന്നുള്‍പ്പെടെ പോവുന്നു ചോദ്യങ്ങള്‍. കളിക്കളത്തില്‍ രവീന്ദ്ര ജഡേജ ഇങ്ങനെ ചെയ്യുന്നത്‌ പോലെ പാകിസ്ഥാന്‍ താരങ്ങള്‍ അവരുടെ ബാറ്റ്‌ വീശി നമുക്കെതിരെ കാണിച്ചാല്‍ നമ്മള്‍ക്ക്‌ സഹിക്കുമോയെന്നും, ഡല്‍ഹി ബോയ്‌സ്‌ എന്ന്‌ നമ്മളെ ഇംഗ്ലണ്ട്‌ കളിക്കാര്‍ കളിയാക്കി വിളിച്ചാലും, ലങ്കന്‍ താരങ്ങള്‍ രാവണന്റെ പത്ത്‌ തലയുമായി എത്തിയാലെല്ലം എന്ത്‌ ചെയ്യുമെന്നും ജഡേജയ്‌ക്ക്‌ നേരെ ചോദ്യമുയരുന്നു.
 

എന്നാല്‍ രജ്‌പുത്‌ എന്ന മതത്തിനപ്പുറം, ആ സംസ്‌കാരത്തെ ഇഷ്ടപ്പെടുന്നത്‌ കൊണ്ടാണ്‌ ജഡേജ അത്‌ പിന്തുടരുന്നത്‌ എന്ന്‌ പലരും ചൂണ്ടിക്കാണിക്കുന്നു. മതത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ജഡേജക്ക്‌ പിന്തുണയുമായും നിരവധി പേര്‍ എത്തുന്നുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു