കായികം

നുണയന്മാരോടും, ചതിയന്മാരോടും, അവസരവാദികളോടും ഞാന്‍ ഇങ്ങനെയാണ്‌; അഫ്രീദിയുടെ വായടപ്പിച്ച്‌ ഗൗതം ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്


പാക്‌ മുന്‍ താരം ഷാഹിദ്‌ അഫ്രീദിയും ഗൗതം ഗംഭീറും തമ്മില്‍ വീണ്ടും വാക്‌പോര്‌. വ്യക്തിത്വമില്ലാത്തവനും, ക്രിക്കറ്റ്‌ ലോകത്ത്‌ വലിയ റെക്കോര്‍ഡുകള്‍ ഇല്ലാത്തവനുമാണ്‌ ഗംഭീര്‍ എന്ന അഫ്രീദിയുടെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുകയാണ്‌ ഗംഭീര്‍.

2007ലെ ട്വന്റി20 ലോകകപ്പ്‌ ഫൈനലിലെ പാകിസ്ഥാനെതിരായ ബാറ്റിങ്‌ മികവാണ്‌ ഇവിടെ ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നത്‌. സ്വന്തം പ്രായം ഓര്‍മയില്ലാത്ത വ്യക്തി എങ്ങനെ എന്റെ റെക്കോര്‍ഡുകള്‍ ഓര്‍ത്തുവയ്‌ക്കും. അഫ്രീദിയെ ഞാന്‍ ചിലത്‌ ഓര്‍മിപ്പിക്കാം. 2007 ട്വന്റി20 ലോകകപ്പ്‌ ഫൈനല്‍. ഇന്ത്യ-പാകിസ്ഥാന്‍. ഗംഭീര്‍ 50 പന്തില്‍ നിന്ന്‌ 74 റണ്‍സ്‌. അഫ്രീദി ഡക്ക്‌. പ്രധാനപ്പെട്ടത്‌, ഞങ്ങള്‍ കിരീടം ജയിച്ചു. പിന്നെ, നുണയന്മാര്‍ക്കും, അവസരവാദികള്‍ക്കുമെതിരെ എനിക്ക്‌ ആറ്റിറ്റിയൂഡ്‌ ഉണ്ട്‌, ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ