കായികം

മൊട്ടയടിച്ച്‌ കപില്‍ ദേവിന്റെ കിടിലന്‍ മേക്ക്‌ഓവര്‍, ലോക്ക്‌ഡൗണ്‍ സ്‌പെഷ്യല്‍ ലുക്ക്‌ ആഘോഷിച്ച്‌ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്


ലോക്ക്‌ഡൗണ്‍ കാലത്ത്‌ മേക്ക്‌ഓവറിന്‌ മുതിര്‍ന്ന്‌ ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്‌. തല മൊട്ടയടിച്ച്‌, താടിയില്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്ക്‌ കൊടുത്താണ്‌ കപില്‍ ദേവ്‌ പുതിയ സ്റ്റൈല്‍ പരീക്ഷിച്ചത്‌.

കപില്‍ ദേവിന്റെ പുതിയ ലുക്ക്‌ ആരാധകര്‍ക്കിടയില്‍ സംസാര വിഷയമായിട്ടുണ്ട്‌. കഴിഞ്ഞ ദിവസം സ്വയം മുടി ട്രിം ചെയ്‌ത്‌ പുതിയ ഹെയര്‍സ്റ്റൈലുമായി സച്ചിനെത്തിയിരുന്നു. എന്നാല്‍, ഇത്‌ കണ്ട്‌ പഠിക്കുവെന്നും കപില്‍ ദേവിനെ ചൂണ്ടി സച്ചിനോട്‌ ആരാധകര്‍ പറയുന്നത്‌. വിവ്‌ റിച്ചാര്‍ഡ്‌സുമായുള്ള സാദൃശം കണ്ട്‌, വിന്‍ഡിസ്‌ ഇതിഹാസത്തിന്റെ ബയോപിക്കില്‍ അഭിനയിക്കുകയാണോ എന്നെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്‌.
 

ഇന്ത്യക്ക്‌ വേണ്ടി കളിക്കുന്ന സമയത്ത്‌ ചുരുളന്‍ മുടിയുമായി നിറഞ്ഞ കപില്‍ ദേവ്‌ പുതിയ പരീക്ഷണങ്ങളോട്‌ ഒരിക്കലും മുഖം തിരിച്ചിട്ടുമില്ല. ലോക്ക്‌ഡൗണ്‍ കാലത്ത്‌ ഇന്ത്യന്‍ ഇതിഹാസ താരത്തിന്റെ കിടിലന്‍ രൂപമാറ്റം കണ്ടതിന്റെ ത്രില്ലിലാണ്‌ ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍