കായികം

'അവര്‍ കുടുംബാംഗമായിരുന്നു', ജോലിക്കാരിയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച്‌ ഗൗതം ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വീട്ടുജോലിക്കായി നിന്ന സ്‌ത്രീയുടെ മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിച്ച്‌ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീര്‍. ജോലിക്കാരിയായിരുന്നില്ല, അവര്‍ കുടുംബാംഗമായിരുന്നു എന്ന്‌ ഗംഭീര്‍ പറഞ്ഞു.

എന്റെ കുഞ്ഞിനെ പരിചരിച്ച അവര്‍ ഒരിക്കലും ജോലിക്കാരിയല്ല. കുടുംബാംഗമാണ്‌. അവരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടത്‌ എന്റെ കടമയാണ്‌. ജാതി, മതം, വംശം എന്നിവയിലല്ല. അതിനപ്പുറമുള്ള മഹത്വത്തിലാണ്‌ വിശ്വസിക്കുന്നത്‌. നല്ല സമൂഹികാവസ്ഥ കെട്ടിപ്പടുക്കാനുള്ള ഒരേയൊരു വഴി അതാണ്‌. ഇന്ത്യ എന്ന തന്റെ ആശയം ഇങ്ങനെയാണ്‌, ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ