കായികം

മാനം തൊട്ട നേട്ടങ്ങളിലൂടെ വീണ്ടും ക്രിക്കറ്റ്‌ ലോകം, മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ക്ക്‌ ആശംസ നേര്‍ന്ന്‌ താരങ്ങളും ആരാധകരും

സമകാലിക മലയാളം ഡെസ്ക്



കോവിഡ്‌ 19ന്റെ ഭീഷണിയില്‍ ലോകം നില്‍ക്കുമ്പോള്‍ ഇത്‌ തന്റെ ജന്മദിനം ആഘോഷിക്കേണ്ട സമയമല്ലെന്നാണ്‌ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നിലപാടെടുത്തത്‌. എന്നാല്‍ ലോക്ക്‌ഡൗണിന്‌ ഇടയിലും കഴിയും വിധം സച്ചിന്റെ ജന്മദിനം ആഘോഷിക്കുകയാണ്‌ ക്രിക്കറ്റ്‌ ലോകം.

വിരാട്‌ കോഹ്‌ ലി മുതലുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളും ആരാധകരും സച്ചിന്‌ ആശംസയുമായി സമൂഹമാധ്യമങ്ങളിലെത്തി. ക്രിക്കറ്റിനോടുള്ള ഈ മനുഷ്യന്റെ അഭിനിവേശമാണ്‌ കളിയിലേക്കെത്താന്‍ ആയിരങ്ങള്‍ക്ക്‌ പ്രചോദനമായതെന്ന്‌ കോഹ്‌ ലി ട്വീറ്റ്‌ ചെയ്‌തു.
 

ചെപ്പോക്കിലെ നിങ്ങളുടെ സെഞ്ചുറികളുടെ ഓര്‍മ ഇന്നലെ കഴിഞ്ഞത്‌ പോലെ മനസിലുണ്ടെന്നാണ്‌ ആര്‍ അശ്വിന്‍ കുറിച്ചത്‌. സന്തോഷവും ആരോഗ്യവും നിറഞ്ഞ ജീവിതം ആശംസിച്ചായിരുന്നു ഗാംഗുലി എത്തിയത്‌. മഹാനായ കളിക്കാരനും, മനുഷ്യനുമാണ്‌ നിങ്ങളെന്ന്‌ ഇഷാന്ത്‌ ശര്‍മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു