കായികം

മൂന്ന്‌ ഫ്‌ലൈറ്റ്‌ മാറി കയറി, ആ തണുപ്പില്‍ ഡ്രൈവ്‌ ചെയ്‌ത്‌ എത്തി; അത്രയും സിംപിളാണ്‌ ധോനിയെന്ന്‌ മന്ദീപ്‌ സിങ്‌

സമകാലിക മലയാളം ഡെസ്ക്


2016ല്‍ ഇന്ത്യക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ച താരമാണ്‌ മന്ദീപ്‌ സിങ്‌. സിംബാബ്വെക്കെതിരെ അന്ന്‌ അര്‍ധ ശതകം കണ്ടെത്തിയെങ്കിലും പിന്നീട്‌ ടീമിലേക്കെത്താന്‍ പഞ്ചാബ്‌ നായകനായില്ല. ഇന്ത്യക്ക്‌ വേണ്ടി അധികം മത്സരങ്ങള്‍ കളിക്കാതിരുന്ന താരമായിട്ട്‌ കൂടി ധോനി ഏറെ പ്രയാസപ്പെട്ടിട്ടും തന്റെ വിവാഹത്തിനെത്തിയതിനെ കുറിച്ച്‌ പറയുകയാണ്‌ മന്ദീപ്‌ ഇപ്പോള്‍.

2016 ഡിസംബറിലായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്‌ ക്ഷണിച്ചപ്പോള്‍ വരുമെന്നോ ഇല്ലെന്നോ ധോനി പറഞ്ഞില്ല. ന്യൂയോര്‍ക്കില്‍ പോവേണ്ടതുണ്ട്‌ എന്ന്‌ പറഞ്ഞു. എന്നാല്‍ വിവാഹത്തിന്‌ ധോനി എത്തി. മൂന്ന്‌ ഫ്‌ലൈറ്റ്‌ മാറി കയറിയാണ്‌ അദ്ദേഹം വന്നത്‌. റാഞ്ചിയില്‍ നിന്ന്‌ ഡല്‍ഹി, ഡല്‍ഹിയില്‍ നിന്ന്‌ അമൃത്സര്‍. മൂന്ന്‌ ഫ്‌ളൈറ്റ്‌ മാറിയതിന്‌ ശേഷം തണുപ്പിലും മഞ്ഞ്‌ നിറഞ്ഞ വഴിയിലൂടേയുമായി രണ്ട്‌ മണിക്കൂറിലധികം വീണ്ടും അദ്ദേഹത്തിന്‌ സഞ്ചരിക്കേണ്ടി വന്നു, മന്ദീപ്‌ സിങ്‌ പറയുന്നു.

ഏതാനും മത്സരം മാത്രമാണ്‌ ഞാന്‍ അദ്ദേഹത്തിനൊപ്പം കളിച്ചിട്ടുള്ളത്‌. എന്നിട്ടും ഇത്രയും താത്‌പര്യത്തോടെ അദ്ദേഹം എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. അത്രയും വിനയമുള്ള വ്യക്തിയാണ്‌ ധോനി. ധോനിയുടെ മഹത്വവും അതാണ്‌. ടീമില്‍ ഒരിക്കലും ധോനി താനൊരു വലിയ താരമാണെന്ന നിലയില്‍ പെരുമാറില്ല. എന്റെ കൂടെയിരുന്ന്‌ എപ്പോഴും ഭക്ഷണം കഴിക്കുമായിരുന്നു. ബിരിയാണി പോലുള്ളവയാണ്‌ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തിരുന്നത്‌. അദ്ദേഹത്തോടൊപ്പം സമയം ചിലവിടാനായത്‌ ഭാഗ്യമാണ്‌, മന്ദീപ്‌ സിങ്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം