കായികം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് 10 മാസമായി പ്രതിഫലമില്ല? നല്‍കാനുള്ളത് 2019 ഒക്ടോബര്‍ മുതലുള്ള തുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് മാസമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കരാര്‍ താരങ്ങള്‍ക്ക് ബിസിസിഐ പ്രതിഫലം നല്‍കിയിട്ടില്ലെന്ന് സൂചന. 2019 ഒക്ടോബറിലാണ് കളിക്കാര്‍ക്ക് ബിസിസിഐ അവസാനമായി പ്രതിഫലം നല്‍കിയത്. 

നാല് തവണകളായാണ് ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലുള്ള താരങ്ങള്‍ക്ക് ബിസിസിഐ പ്രതിഫലം നല്‍കിയിരുന്നത്. എന്നാല്‍ ഇനി പ്രതിഫലം എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

ഒരു ടെസ്റ്റിന് 15 ലക്ഷം രൂപ, ഏകദിനത്തിന് ആറ് ലക്ഷം, ട്വന്റി20ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്. സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് താരങ്ങളുടെ പട്ടിക ബിസിസിഐ ജനുവരിയില്‍ പുറത്തുവിട്ടിരുന്നു. 

എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പ്രതിഫലം വൈകുന്നതെന്നാണ് വിവരം. ബിസിസിഐ പ്രസിഡന്റായി ഗാംഗുലിയുടേയും സെക്രട്ടറിയായി ജയ് ഷായുടേയും കാലാവധി ജൂലൈയില്‍ അവസാനിച്ചിരുന്നു. കാലാവധി നീട്ടുന്നത് സംബന്ധിച്ച് വാദം കേള്‍ക്കുന്നത് കോടതി രണ്ടാഴ്ചത്തേക്ക് നീട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി