കായികം

'ധോനി ഇന്ത്യക്കായി അവസാന മത്സരം കളിച്ച് കഴിഞ്ഞു'; ആരാധകരെ ഞെട്ടിച്ച് ആശിഷ് നെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ കുപ്പായത്തിലെ അവസാന മത്സരം ധോനി കളിച്ചു കഴിഞ്ഞു എന്നാണ് വിശ്വസിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. ഈ വരുന്ന ഐപിഎല്‍ സീസണ്‍ ധോനിയുടെ കരിയറില്‍ നിര്‍ണായകമാണെന്നോ മറ്റോ തോന്നുന്നില്ലെന്നും ആശിഷ് നെഹ്‌റ പറഞ്ഞു.

ഇനിയൊന്നും ധോനിക്ക് തെളിയിക്കാനില്ല. ഇന്ത്യക്കായി സന്തോഷത്തോടെ ധോനി അവസാന മത്സരം കളിച്ച് കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. വിരമിക്കല്‍ പ്രഖ്യാപിക്കാത്തത് കൊണ്ടാണ് ധോനിയുടെ കരിയറിനെ കുറിച്ച് മാധ്യമങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ എന്താണ് പ്ലാന്‍ എന്ന് ധോനിക്ക് മാത്രമേ പറയാനാവൂ എന്നും ആശിഷ് നെഹ്‌റ പറഞ്ഞു.

നേരേത്തെ ഹര്‍ഭജന്‍ സിങ്ങും സമാനമായ പ്രതികരണവുമായി എത്തിയിരുന്നു. ധോനി ഇന്ത്യക്കായി തന്റെ അവസാന മത്സരം കളിച്ച് കഴിഞ്ഞതായാണ് അറിയുന്നത് എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. എന്തായാലും ഐപിഎല്ലില്‍ ധോനിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതോടെ എന്താവും ധോനിയുടെ മനസിലുള്ളത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ധോനിയെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു. കളിച്ച് തെളിയിച്ചാല്‍ മാത്രമേ ധോനിയെ ഇനി ടീമിലേക്ക് പരിഗണിക്കുകയുള്ളു എന്ന് സെലക്ടര്‍മാരും വ്യക്തിമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ