കായികം

ഓസ്‌ട്രേലിയ-വിന്‍ഡിസ് ട്വന്റി20 പോര്‌ മാറ്റിവെച്ചു; ഇന്ത്യക്കെതിരായ പരമ്പര ജനുവരിയില്‍ നടത്തിയേക്കും 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വിന്‍ഡിസിനെതിരായ ഓസ്‌ട്രേലിയയുടെ ട്വന്റി20 പരമ്പര മാറ്റി വെച്ചു. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന മൂന്ന് ട്വന്റി20കളുടെ പരമ്പര അനിശ്ചിത കാലത്തേക്കാണ് മാറ്റി വെച്ചത്. 

ഇരു ടീമുകളും തമ്മില്‍ ചൊവ്വാഴ്ച രാവിലെ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ഒക്ടോബര്‍ 4, 6, 9 തിയതികളിലാണ് ട്വന്റി20 പരമ്പര നടക്കേണ്ടിയിരുന്നത്. ട്വന്റി20 ലോകകപ്പിന് മുന്നോടിയായാണ് നേരത്തെ പരമ്പര നടത്താന്‍ തീരുമാനിച്ചിരുന്നത്. 

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയും മാറ്റി വെക്കാനാണ് സാധ്യത. ഒക്ടോബര്‍ 11, 14, 17 തിയതികളിലായാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ട്വന്റി20 പരമ്പര കളിക്കേണ്ടിയിരുന്നത്. എന്നാല്‍ ഐപിഎല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കെ ഈ പരമ്പര ഉപേക്ഷിക്കുമെന്ന് ഉറപ്പാണ്. 

ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ട്വന്റി20 പരമ്പരയും ഉള്‍പ്പെടുത്താനാണ് സാധ്യത. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഇതിലൊരു ടെസ്റ്റ് രാത്രിയും പകലുമായാണ് നടക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു