കായികം

പ്രധാനമന്ത്രിയോട് മാറി നില്‍ക്കാന്‍ നിങ്ങള്‍ പറയുമോ? ബിസിസിഐ മാര്‍ഗ നിര്‍ദേശം തള്ളി ബംഗാള്‍ കോച്ച്‌

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: 60 വയസ് കഴിഞ്ഞവര്‍ക്ക് പരിശീലന ക്യാമ്പുകളിലേക്ക് പ്രവേശനം ഉണ്ടാവില്ലെന്ന ബിസിസിഐയുടെ മാര്‍ഗ നിര്‍ദേശം തള്ളി ബംഗാള്‍ ക്രിക്കറ്റ് ടീം കോച്ച് അരുണ്‍ ലാല്‍. 65 വയസായത് കൊണ്ട് താന്‍ വീട്ടില്‍ അടച്ചിരിക്കുമെന്ന് കരുതേണ്ടെന്ന് അരുണ്‍ ലാല്‍ പറഞ്ഞു. 

60 വയസായി എന്നത് കൊണ്ട് ഞാന്‍ 30 ദിവസം ക്വാറന്റൈനിലിരിക്കാന്‍ പോവുന്നില്ല. കൊറോണ വൈറസിന് 59 വയസും അറുപതും തമ്മിലുള്ള വ്യത്യാസം അറിയില്ല. ഞാന്‍ ആരോഗ്യവാനാണെന്നും കാന്‍സറിനെ തോല്‍പ്പിച്ചെത്തിയ അദ്ദേഹം പറഞ്ഞു. 

നമ്മുടെ പ്രധാനമന്ത്രിയുടെ പ്രായം 69 വയസാണ്. ഈ സമയത്ത് രാജ്യത്തെ ആദ്ദേഹം നയിക്കുന്നു. അദ്ദേഹത്തോടെ മാറി ഇരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നുണ്ടോ? ഞാന്‍ എന്ന വ്യക്തി, ബംഗാള്‍ കോച്ച് എന്ന നിലയിലാണെങ്കിലും അല്ലെങ്കിലും, എന്റെ ജീവിതം ഞാന്‍ ജീവിക്കും. മുറിക്കുള്ളില്‍ അടച്ചിരിക്കില്ല. 

60 വയസിന് മുകളിലുള്ളവര്‍ക്ക് സുരക്ഷ നല്‍കേണ്ടത് എന്തുകൊണ്ടാണെന്ന് അറിയാം. ഞാനത് മനസിലാക്കുന്നു. എന്നാല്‍ ഏതാനും മാസത്തിനുള്ളില്‍ കോവിഡ് വ്യാപനം കുറയും, വാക്‌സിനും മറ്റും കണ്ടെത്തുന്നതിന് മുന്‍പ് തന്നെ, അരുണ്‍ ലാല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു