കായികം

തുടങ്ങിയത് മുന്‍തൂക്കം നഷ്ടപ്പെട്ട്, എന്നിട്ടും നാലാം ദിനം ജയിച്ചു കയറി; പോസിറ്റീവ് ക്രിക്കറ്റിന്റെ ബലത്തില്‍ ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: പോസിറ്റീവ് ക്രിക്കറ്റ് എത്രമാത്രം തുണയ്ക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഇംഗ്ലണ്ട്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ നാലാം ദിനം മൂന്നാം സെഷനോടെ ഇംഗ്ലണ്ട് ജയിച്ചു കയറി. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് നേടി. 

രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 277 റണ്‍സ് ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അഞ്ചാം വിക്കറ്റില്‍ ബട്ട്‌ലറും, ക്രിസ് വോക്‌സും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 139 റണ്‍സ് ആണ് ഇംഗ്ലണ്ടിനെ തുണച്ചത്. ബൗണ്ടറികള്‍ കണ്ടെത്തി റണ്‍സിന്റെ വേഗം കൂട്ടിയാണ് വോക്‌സും, ബട്ട്‌ലറും പാക് ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കിയത്. 

101 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്‌സും പറത്തിയാണ് ബട്ട്‌ലര്‍ 75 റണ്‍സ് നേടിയത്. 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് വോക്‌സ് 84 റണ്‍സ് നേടിയത്. യാസിര്‍ ഷാ നാല് വിക്കറ്റ് വീഴ്ത്തി. മാഞ്ചസ്റ്ററില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ഷാന്‍ മസൂദിന്റെ സെഞ്ചുറിയുടേയും ബാബര്‍ അസമിന്റെ ഇന്നിങ്‌സിന്റേയും ബലത്തിലാണ് 326 റണ്‍സ് കണ്ടെത്തിയത്. 

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 219 റണ്‍സിന് അവസാനിച്ചു. എന്നാല്‍ പാകിസ്ഥാനെ 169 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്താണ് ഇംഗ്ലണ്ട് ടെസ്റ്റിലേക്ക് തിരികെ എത്തിയത്. 33 റണ്‍സ് എടുത്ത യാസിര്‍ ഷാ ആയിരുന്നു അവിടെ പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്