കായികം

നട്ടെല്ല് നിവര്‍ത്തി നിന്ന് നിലപാട് പറയണം, ക്രിക്കറ്റ് താരങ്ങള്‍ ധൈര്യം കാണിക്കണമെന്ന് മനോജ് തിവാരി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ തയ്യാറാവാതിരുന്നതിന് എതിരെ മനോജ് തിവാരി. പൊതു വിഷയങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ സ്വന്തം നിലപാട് തുറന്ന് പറയാന്‍ തയ്യാറാവണം എന്ന് തിവാരി പറഞ്ഞു. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ധോനി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല. ഇതില്‍ ചൂണ്ടിയാണ് മനോജ് തിവാരിയുടെ വാക്കുകള്‍. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ സെലിബ്രിറ്റികള്‍ എന്ന നിലയില്‍ ക്രിക്കറ്റ് താരങ്ങളുടെ അഭിപ്രായം അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കും. സുശാന്തിന്റെ മരണത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ നിശബ്ദദ പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും, ഇന്ത്യന്‍ ക്രിക്കറ്റ് താരം പറഞ്ഞു. 

പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ ഓരോരുത്തരുമാണ്. അവരുടെ ജീവിതം എങ്ങനെ മുന്‍പോട്ട് കൊണ്ടുപോവണം എന്ന് തീരുമാനിക്കേണ്ടത് അവരാണ്. സെലിബ്രിറ്റികള്‍ എന്ന നിലയില്‍ നമ്മുടെ പേല്‍ ഉത്തരവാദിത്വമുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങളില്‍ നട്ടെല്ലുയര്‍ത്തി നിന്ന് നമ്മള്‍ നിലപാട് തുറന്ന് പറയുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നും തിവാരി പറഞ്ഞു. 

വിവാദങ്ങളില്‍ ഉള്‍പ്പെടാതിരിക്കാനാണ് അവര്‍ ഒരുപക്ഷെ ശ്രമിക്കുന്നത്. ആരേയും വേദനിപ്പിക്കാതെ മുന്‍പോട്ട് പോവാനുള്ള തന്ത്രപരമായ നീക്കമാണ് അത്. എന്നാല്‍ അക്കൂട്ടത്തില്‍പ്പെടുന്ന വ്യക്തിയല്ല താനെന്നും തിവാരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍