കായികം

ഇംഗ്ലണ്ട്-പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങും; സ്റ്റോക്ക്‌സ് കളിക്കില്ല, തന്ത്രപരമായ മാറ്റങ്ങളുമായി ടീമുകള്‍ 

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്‍പിലാണ് ഇംഗ്ലണ്ട്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി ഇംഗ്ലണ്ടിന് റോസ് ബൗളില്‍ ആശ്വസിക്കാനുള്ള വകകള്‍ നല്‍കുന്നില്ല. 

ബെന്‍ സ്റ്റോക്ക്‌സിന്റെ അഭാവമാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ കൂടുതല്‍ കുഴക്കുന്നത്. ഇനിയുള്ള രണ്ട് ടെസ്റ്റുകളിലും സ്‌റ്റോക്ക്‌സ് കളിക്കില്ല. ന്യൂസിലാന്‍ഡിലുള്ള തന്റെ കുടുംബത്തിനൊപ്പം ചേരുകയാണ് സ്റ്റോക്ക്‌സ് ഈ സമയം. നാലാം സ്ഥാനത്ത് സ്റ്റോക്ക്‌സിന് പകരം ക്രൗലേ വരും. ആന്‍ഡേഴ്‌സന്റെ കാര്യത്തിലും ഇംഗ്ലണ്ട് ആശങ്കയിലാണ്. ആന്‍ഡേഴ്‌സന് വിശ്രമം അനുവദിച്ച് പകരം സാം കറാന്‍ ടീമിലേക്ക് എത്തിയേക്കും. ബാറ്റിങ്ങില്‍ മികവ് കാണിക്കാനാവും എന്നതും കറാന്റെ സാധ്യത കൂട്ടുന്നു. 

മാഞ്ചസ്റ്ററില്‍ മുന്‍തൂക്കം തങ്ങള്‍ക്കായിരുന്നു എന്നും, രണ്ടാം ടെസ്റ്റിലുണ്ടായ ബാറ്റിങ് തകര്‍ച്ച മാത്രമാണ് പോരായ്മ എന്നുമാണ് പാകിസ്ഥാന്റെ വിലയിരുത്തല്‍. സമ്മര്‍ദത്തെ അതീജീവിച്ച് പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് കളിക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവും. ഈ കാരണത്താല്‍ പരിചയസമ്പത്തുള്ള ഫവദ് അലമിനെ നായകന്‍ അസ്ഹര്‍ അലി പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നേക്കും. 

പാകിസ്ഥാന്റെ സാധ്യത പ്ലേയിങ് ഇലവന്‍: ഷാന്‍ മസൂദ്, അബിദ് അലി, അസ്ഹര്‍ അലി, ബാബര്‍ അസം, ഫവദ് അലം, മൊഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, യാസിര്‍ ഷാ, മുഹമ്മദ് അബ്ബാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ. 

ഇംഗ്ലണ്ട് സാധ്യതാ ഇലവന്‍: ബേണ്‍സ്, സിബ്ലേ, റൂട്ട്, ക്രൗലേ, ഒലേ പോപ്പ്, ബട്ട്‌ലര്‍, കറാന്‍, ക്രിസ് വോക്‌സ്, ബെസ്, ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി