കായികം

കരുത്ത് നിറച്ച് ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുമായി 7 വയസുകാരി; കണ്ണെടുക്കാനാവാതെ ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ പല വേര്‍ഷ്യനുകള്‍ നമുക്ക് മുന്‍പിലെത്തിയിട്ടുണ്ട്. എന്നാലിപ്പോള്‍ വരുന്നത് ശരിക്കും ഞെട്ടിക്കും. ഏഴ് വയസുകാരിയാണ് ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് സകല കരുത്തും എടുത്ത് പയറ്റുന്നത്. 

ഹരിയാനയിലെ റോഹ്തക്കില്‍ നിന്നുള്ള ഏഴ് വയസുകാരിയാണ് പാരി ശര്‍മ. ഇന്ത്യന്‍ വനിതാ ടീമിന്റെ ഭാഗമായി റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ക്കുകയാണ് ഇപ്പോഴേ അവളുടെ സ്വപ്നം. അച്ഛനാണ് പാരിയുടെ പരിശീലകന്‍. അജയ് രത്രയ്ക്കും ജോഗീന്ദര്‍ ശര്‍മയ്ക്കുമൊപ്പം കളിച്ച വ്യക്തിയാണ് അവളുടെ പിതാവ്. 

പാരി തുടരെ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് കണ്ട് ഞെട്ടിയവരില്‍ സഞ്ജയ് മഞ്ജരേക്കറും ആകാശ് ചോപ്രയുമുണ്ട്. ഹെലികോപ്റ്റര്‍ ഷോട്ട് പ്രാക്ടീസ് ചെയ്യുന്നത് ശരിക്കും ആദ്യമായാണ് താന്‍ കാണുന്നത് എന്ന് പറഞ്ഞാണ് സഞ്ജയ് മഞ്ജരേക്കറെത്തിയത്. ഇവള്‍ സൂപ്പര്‍ ടാലന്റഡ് അല്ലേ എന്നാണ് ആകാശ് ചോപ്രയുടെ ചോദ്യം. 

ഇത് ആദ്യമായല്ല പാരി ശര്‍മ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം നാസര്‍ ഹുസെയ്‌നേയും, മൈക്കല്‍ അതേര്‍ട്ടനേയും, മൈക്കല്‍ വോണിനേയുമെല്ലാം തന്റെ സാങ്കേതിക തികവ് കൊണ്ട് പാരി ഞെട്ടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം