കായികം

വെട്ടിയൊഴിഞ്ഞത് ആറ് താരങ്ങളെ; അമ്പരപ്പിച്ച സോളോ ​ഗോൾ; ഇപിഎല്ലിലെ മികച്ച ​ഗോളിനുള്ള പുരസ്കാരം സൺ ഹ്യൂങ് മിന്നിന്

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ടോട്ടനം ഹോസ്പറിന്റെ ദക്ഷിണ കൊറിയൻ മുന്നേറ്റ താരം സൺ ഹ്യൂങ് മിന്നിന്. ഡിസംബറിൽ ബേൺലിക്ക് എതിരായ മത്സരത്തിൽ സൺ നേടിയ സോളോ ​ഗോളിനാണ് പുരസ്കാരം.

ബേൺലിയുടെ പെനാൽറ്റി ബോക്സിൽ നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് കുതിച്ച സൺ ആറ് താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് വല ചലിപ്പിക്കുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയ്ൻ, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ബ്രൂണോ എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ടോട്ടനം താരം പുരസ്കാരം സ്വന്തമാക്കിയത്. ആരാധകരുടെ വോട്ട് കൂടി മികച്ച ഗോൾ തിരഞ്ഞെടുക്കുന്നതിൽ നിർണായകമായി.

ബേൺലിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ടോട്ടനത്തിന്റെ വിജയം. അന്നു ഹാരി കെയ്ൻ നേടിയ ഇരട്ട ഗോളിനേക്കാളും കാണികളെ ത്രില്ലടിപ്പിച്ചത് സൺ ഉജ്ജ്വല ഒറ്റയാൾ മുന്നേറ്റത്തിലൂടെ നേടിയ ഈ ​ഗോളായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി