കായികം

ഇന്ത്യ ജയിക്കുമെന്ന് വിശ്വസിച്ച് ട്രോഫിയില്‍ 'ഇന്ത്യ' എന്നെഴുതി, ബിസിസിഐക്ക് പിണഞ്ഞ അബദ്ധത്തെ കുറിച്ച് ഇന്‍സമാം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇന്ത്യ വിജയിക്കും എന്ന് ഉറപ്പിച്ച് സംഘാടകര്‍ ട്രോഫിയില്‍ വിജയികളുടെ സ്ഥാനത്ത് ഇന്ത്യ എന്ന് മുന്‍കൂട്ടി എഴുതിയ സംഭവം വെളിപ്പെടുത്തുകയാണ് ഇന്‍സമാം ഉള്‍ ഹഖ്. ബിസിസിഐ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിനത്തിലാണ് സംഭവം. 

തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിസിസിഐക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് ഇന്‍സമാം വെളിപ്പെടുത്തുന്നത്. ഇന്ത്യയായിരുന്നു അവിടെ ആദ്യം ബാറ്റ് ചെയ്തത്. മികച്ച സ്‌കോറും കണ്ടെത്തി. എന്നാല്‍ സല്‍മാന്‍ ബട്ട് മികച്ച പ്രകടനം പുറത്തെടുത്തതോടെ പാകിസ്ഥാന്‍ ജയിച്ചു. 

2004ലായിരുന്നു ഏകദിനം. സെവാഗിന്റെ അര്‍ധ ശതകത്തിന്റേയും അവസാന ഓവറുകളിലെ യുവിയുടെ വെടിക്കെട്ടും ചേര്‍ന്നതോടെ നിശ്ചിത ഓവറില്‍ 292 റണ്‍സ് ഇന്ത്യ കണ്ടെത്തി. ഈഡന്‍ ഗാര്‍ഡനില്‍ അത്രയും വലിയ സ്‌കോര്‍ ഇന്ത്യക്കെതിരെ ആരും പിന്തുടര്‍ന്ന് ജയിച്ചിട്ടില്ലായിരുന്നു ആ സമയം. അതോടെയാണ് ട്രോഫിയില്‍ വിജയികളായി സംഘാടകര്‍ ഇന്ത്യയുടെ പേര് എഴുതിയത്. 

എന്നാല്‍ സല്‍മാന്‍ ബട്ട് അവിടെ സെഞ്ചുറി നേടി. ഷുഐബ് മാലിക്കും, ഇന്‍സമാം ഉള്‍ഹഖും അര്‍ധ സെഞ്ചുറി കൂടി നേടിയതോടെ പാകിസ്ഥാനം അനായാസം ജയിച്ചു. നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പാകിസ്ഥാന്‍ അവിടെ ജയം തൊട്ടത്, ഇന്‍സമാം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി