കായികം

മുരളീധരന്റെ വിരല്‍ എറിഞ്ഞൊടിക്കാന്‍ മുഹമ്മദ് യൂസഫ് നിര്‍ബന്ധിച്ചിരുന്നു, മുരളി അടുത്ത് വന്ന് കെഞ്ചിയിരുന്നതായി അക്തര്‍ 

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പന്ത് ദേഹത്ത് എറിഞ്ഞ് പരിക്കേല്‍പ്പിക്കരുത് എന്ന് ഇന്ത്യയുടെ വാലറ്റത്തെ ബാറ്റ്‌സ്മാന്മാര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. അതോടൊപ്പം, ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ വിരല്‍ എറിഞ്ഞ് ഒടിക്കാന്‍ സഹതാരം മുഹമ്മദ് യൂസഫ് പറഞ്ഞതായും അക്തര്‍ പറയുന്നു. 

മുരളിയുടെ പന്തുകള്‍ നേരിടാന്‍ ബുദ്ധിമുട്ടിയതിന്റെ പേരിലാണ് മുഹമ്മദ് യൂസഫ് ഇത്തരമൊരു ആവശ്യം മുന്‍പോട്ട് വെച്ചത്. എന്നാല്‍ ഞാന്‍ ഒന്ന് രണ്ട് ബൗണ്‍സറുകള്‍ എറിഞ്ഞ് കഴിയുമ്പോഴേക്കും മുരളി അടുത്ത് വരും. നിര്‍ത്താന്‍ ആവശ്യപ്പെടും. അല്ലെങ്കില്‍ താന്‍ മരിച്ച് പോവുമെന്ന് മുരളി പറയും. അദ്ദേഹത്തിന്റെ പേടി കാണുമ്പോള്‍ എനിക്ക് നാണക്കേട് തോന്നും. സ്റ്റംപിന് അടുത്ത് നിന്നും മാറി നിന്ന് തരാമെന്നും മുരളി എന്നോട് പറയുമായിരുന്നു. 

ഔട്ടാക്കിയാലും കുഴപ്പമില്ല ദേഹത്തേക്ക് പന്തെറിയരുത് എന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ കളിക്കാര്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വാലറ്റക്കാരും അതില്‍ ഉള്‍പ്പെടുന്നു.  വീട്ടില്‍ ഭാര്യയും മാതാപിതാക്കളുമുണ്ട്, ഏറ് കൊള്ളുന്നത് കണ്ടാല്‍ മാതാപിതാക്കള്‍ക്ക് സഹിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു, പാക് മുന്‍ പേസര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍