കായികം

ഹെലികോപ്റ്റര്‍ ഷോട്ട് ആണോ? റാഷിദിന്റെ സിക്‌സ് കണ്ട് അമ്പരന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ടറൂബ: ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ആ ഹെലികോപ്റ്റര്‍ ഷോട്ട് മിസ് ചെയ്യുമെന്നതായിരുന്നു ആരാധകരുടെ സങ്കടം. എന്നാല്‍ ധോനി വിരമിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ മറ്റൊരു പതിപ്പുമായി എത്തുകയാണ് അഫ്ഗാന്റെ റാഷിദ് ഖാന്‍. 

കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് റാഷിദ് ഖാന്റെ മിന്നും ഷോട്ട് എത്തിയത്. ബാറ്റ് വീശുന്നതും, പൊസിഷനും ധോനിയുടേതിന് സമാനമല്ലെങ്കിലും പന്ത് റാഷിദ് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തി കഴിഞ്ഞു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസിന്റെ താരമാണ് റാഷിദ് ഖാന്‍. 

15ാം ഓവറില്‍ സെന്റ് കീറ്റ്‌സിന്റെ വിന്‍ഡിസ് ബൗളര്‍ അല്‍സാരി ജോസഫ് എറിഞ്ഞ പന്തിലാണ് റാഷിദില്‍ നിന്ന് സ്‌ക്വയര്‍ ലെഗിലേക്ക് ഫഌക്ക് ചെയ്തത് കൗതുകകരമായ ഷോട്ട് കളിച്ചത്. കളിയില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 20 പന്തില്‍ നിന്ന് 26 റണ്‍സ് നേടി റാഷിദ് പുറത്താവാതെ നിന്നു. നിശ്ചിത ഓവറില്‍ 153 റണ്‍സ് ആണ് ബാര്‍ബഡോസ് നേടിയത്. ചെയ്‌സ് ചെയ്ത സെന്റ് കീറ്റ്‌സിന് നേടാനായത് 147 റണ്‍സ് മാത്രം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം