കായികം

'വിരമിക്കല്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല', റെയ്‌നക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി പ്രധാനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോനിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയതിന് ശേഷം സുരേഷ് റെയ്‌നയ്ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ചെറുപ്പത്തില്‍, ഊര്‍ജ്ജസ്വലനായി നില്‍ക്കുമ്പോഴാണ് നിങ്ങള്‍ കളി മതിയാക്കുന്നത് എന്നതിനാല്‍ വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് സുരേഷ് റെയ്‌നയ്ക്കായുള്ള കുറിപ്പില്‍ പ്രധാനമന്ത്രി കുറിച്ചു. 

ബാറ്റ്‌സ്മാനായി മാത്രമല്ല വരും തലമുറകള്‍ നിങ്ങളെ ഓര്‍ക്കുക. ക്യാപ്റ്റന്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ബൗളിങ് മികവ് പുറത്തെടുക്കുന്ന നിങ്ങള്‍ ഫീല്‍ഡിങ്ങിലൂടെ ലോകത്തിന് പ്രചോദനമാവുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അടുത്തിടെ വന്ന മികച്ച ക്യാച്ചുകളില്‍ നിങ്ങളുടെ കയ്യൊപ്പുണ്ടെന്നും കുറിപ്പില്‍ പറയുന്നു. 

റെയ്‌നയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ് ആരാധകരുമായി പങ്കുവെച്ചത്. കളിക്കുമ്പോള്‍ ചോരയും നീരും ഞങ്ങള്‍ രാജ്യത്തിനായി നല്‍കുകയാണ്. രാജ്യത്തെ ജനങ്ങള്‍ സ്‌നേഹിക്കുന്നതിനേക്കാളും, രാജ്യത്തെ പ്രധാനമന്ത്രി സ്‌നേഹിക്കുന്നതിനേക്കാളും വലിയ ബഹുമതി ലഭിക്കാനില്ല. അംഗീകാരങ്ങള്‍ക്കും, ആശംസകള്‍ക്കും നന്ദിയെന്നും റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം