കായികം

ഐപിഎല്ലില്‍ 1000 റണ്‍സ് കണ്ടെത്തിയാലോ? വിരമിക്കലില്‍ നിന്ന് റെയ്‌ന യൂടേണ്‍ അടിച്ചേക്കാമെന്ന് ആര്‍ പി സിങ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സുരേഷ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചത് നേരത്തേയായി പോയി എന്ന വിലയിരുത്തലാണ് ക്രിക്കറ്റ് ലോകത്തിന്. ഇന്ത്യന്‍ ടീമിലേക്ക് റെയ്‌നയ്ക്ക് മടങ്ങി എത്താനുള്ള സാധ്യതകള്‍ വിരളമാണ് എങ്കിലും വിരമിക്കല്‍ തീരുമാനം ഇത്രപെട്ടെന്ന് ആരും പ്രതീക്ഷിച്ചില്ല. ഈ സമയം, ഐപിഎല്ലില്‍ 1000 റണ്‍സ് കണ്ടെത്താനായാല്‍ റെയ്‌ന ഒരുപക്ഷേ തിരിച്ചു വന്നേക്കാം എന്നാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍ പി സിങ് പറയുന്നത്. 

1000 റണ്‍സ് കണ്ടെത്തി കഴിഞ്ഞാല്‍ റെയ്‌ന തിരിച്ചുവരില്ലെന്ന് ആര് കണ്ടുവെന്നാണ് ആര്‍ പി സിങ് ചോദിക്കുന്നത്. എന്നാല്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്താന്‍ റെയ്‌ന ഒരുപാട് ചിന്തിച്ചിട്ടുണ്ടാവും. എല്ലാ ഘടകങ്ങളും റെയ്‌ന പരിഗണിച്ചിട്ടുമുണ്ടാവും. അങ്ങനെ വരുമ്പോള്‍ യുവരാജിന്റേത് പോലെ വിദേശ ലീഗുകളിലേക്ക് പോവാന്‍ റെയ്‌നയ്ക്ക് ലക്ഷ്യമുണ്ടാവാമെന്നും ആര്‍ പി സിങ് പറഞ്ഞു. 

നേരത്തെ വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് റെയ്‌ന തിരിച്ചെത്തണം എന്ന് ആകാശ് ചോപ്രയും പറഞ്ഞിരുന്നു. ഷാഹിദ് അഫ്രീദിയെ പോലെ ചെയ്ത് തിരിച്ചെത്തണം എന്നാണ് ആകാശ് ചോപ്ര ആവശ്യപ്പെട്ടത്. റെയ്‌ന രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി പങ്കുവെച്ച കുറിപ്പിലും അദ്ദേഹം വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ താത്പര്യം ഇല്ലെന്ന് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു