കായികം

അഞ്ച് മാസം ബാറ്റ് കയ്യിലെടുത്തില്ല, നെറ്റ്‌സിലെത്തിയപ്പോള്‍ പേടിച്ചതായി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ബാറ്റ് കയ്യിലെടുത്തപ്പോള്‍ പേടി തോന്നിയതായി കോഹ്‌ലി. ഐപിഎല്ലിന് മുന്‍പായി നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍.

എന്നാല്‍ പ്രതീക്ഷിച്ചതിലും നന്നായി കാര്യങ്ങള്‍ മുന്‍പോട്ട് പോയി. എനിക്ക് പേടിയുണ്ടായിരുന്നു. കഴിഞ്ഞ 5 മാസമായി ഞാന്‍ ബാറ്റ് കയ്യിലെടുത്തിട്ടില്ല, റോയല്‍ ചലഞ്ചേഴ്‌സ് പങ്കുവെച്ച വീഡിയോയില്‍ കോഹ് ലി പറയുന്നു. 

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന്റെ ടോപ് റണ്‍ സ്‌കോററായിരുന്നു കോഹ്‌ലി. ലോക്ക്ഡൗണ്‍ സമയത്ത് ഫിറ്റ്‌നസ് നിലനിര്‍ത്തിയത് നെറ്റിസില്‍ തുണച്ചതായും ബാംഗ്ലൂര്‍ നായകന്‍ പറഞ്ഞു. കൂടുതല്‍ നന്നായി പ്രതികരിക്കാന്‍ സാധിക്കുന്നു. പന്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നു എന്ന തോന്നലാണ് ഉണ്ടാവുന്നത്...

ആദ്യ ദിവസത്തെ പരിശീലനത്തില്‍ സ്പിന്നര്‍മാര്‍ നല്ല നിലയില്‍ പന്തെറിയുന്നു എന്ന തോന്നലാണ് ഉണ്ടായത്. കൂടുതല്‍ സമയം ഒരേ ഏരിയയിലേക്ക് പന്തെറിയാന്‍ അവര്‍ക്കായി. ഷഹബാസും, വാഷിങ്ടണും വളരെ നന്നായി എറിയുന്നു. ചഹല്‍ നന്നായി എറിയുന്നതും കണ്ടു. ക്യാംപിന് നല്ല തുടക്കം ലഭിച്ചതായാണ് മനസിലാക്കുന്നത് എന്നും കോഹ് ലി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി