കായികം

സച്ചിന്റെ വമ്പന്‍ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ 23 റണ്‍സ് കൂടി; കാന്‍ബറയില്‍ നേട്ടം കൊയ്യാന്‍ കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്


കാന്‍ബറ: പരമ്പര നഷ്ടപ്പെട്ടെങ്കിലും മൂന്നാം ഏകദിനത്തിനായി ഇറങ്ങുമ്പോള്‍ വലിയ നേട്ടങ്ങളിലൊന്ന് കോഹ്‌ലിക്ക് മുന്‍പിലുണ്ട്. അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തി സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് കോഹ് ലി മറികടക്കുന്നത്. 

ഏകദിന ക്രിക്കറ്റില്‍ 12000 റണ്‍സ് തികയ്ക്കാന്‍ 23 റണ്‍സ് കൂടിയാണ് കോഹ്‌ലിക്ക് വേണ്ടത്. ഈ നേട്ടത്തിലേക്ക് എത്താന്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന് സാധിച്ചാല്‍ സച്ചിനേക്കാള്‍ വേഗത്തില്‍ ഈ കടമ്പ കടക്കുന്ന താരം എന്ന നേട്ടം സ്വന്തമാക്കാം. 309 ഏകദിന മത്സരങ്ങളും, 300 ഇന്നിങ്‌സുമാണ് സച്ചിന് ഇതിനായി വേണ്ടിവന്നത്. 

കോഹ് ലി ഈ നേട്ടത്തിലേക്ക് എത്തുന്നതാവട്ടെ 251 ഏകദിനവും 242 ഇന്നിങ്‌സും കളിച്ച്. ഏകദിനത്തില്‍ 12000 റണ്‍സ് കണ്ടെത്തുന്ന കളിക്കാരില്‍ കോഹ്‌ലി ആറാം സ്ഥാനത്തും എത്തും. സച്ചിന്‍, റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര, സനത് ജയസൂര്യ, ജയവര്‍ധനെ എന്നിവരാണ് കോഹ് ലിക്ക് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത്. 

ഓസ്‌ട്രേലിയക്കെതിരെ കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡും കോഹ് ലിക്ക് മുന്‍പിലുണ്ട്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ കൂടുതല്‍ സെഞ്ചുറികള്‍ ഉള്ള ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. മൂന്നാം ഏകദിനത്തില്‍ കോഹ് ലി സെഞ്ചുറി കണ്ടെത്തിയാല്‍ അത് ഇന്ത്യന്‍ നായകന്റെ ഓസ്‌ട്രേലിയക്കെതിരായ 9ാം ഏകദിന സെഞ്ചുറിയാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''