കായികം

മറഡോണയ്ക്ക് ആദരമര്‍പ്പിക്കല്‍; മെസിക്ക് 600 യൂറോ പിഴ

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സ: ഇതിഹാസ താരം മറഡോണയ്ക്ക് ആദരമര്‍പ്പിച്ചതിന് ബാഴ്‌സ സൂപ്പര്‍ താരം മെസിക്ക് ലഭിച്ച പിഴ 600 യൂറോ. മറഡോണയുടെ വിയോഗത്തിന് പിന്നാലെ ഒസാസുനയ്‌ക്കെതിരെയാണ് മെസി ആദ്യം കളത്തിലിറങ്ങിയത്. 

73ാം മിനിറ്റില്‍ ഒസാസുനയ്‌ക്കെതിരെ ഗോള്‍ നേടിയതിന് ശേഷമായിരുന്നു മെസി തന്റെ മുന്‍ഗാമിക്ക് ആദരമര്‍പ്പിച്ചത്. ബാഴ്‌സയുടെ ജേഴ്‌സി ഊരിയാണ് മെസി മറഡോണയുടെ 10ാം നമ്പര്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ജേഴ്‌സി പ്രദര്‍ശിപ്പിച്ചത്. 

ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ജേഴ്‌സി അണിഞ്ഞ് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന മെസി ലോകത്തിന്റെ കയ്യടി നേടിയിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ മെസിക്ക് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചിരുന്നു. പിന്നാലെയാണ് ലാ ലീഗ പിഴ വിധിച്ചിരിക്കുന്നത്. 

ആദരവ് അര്‍പ്പിക്കുകയാണ് ഇവിടെ മെസി ചെയ്തത് എങ്കിലും ആര്‍ട്ടിക്കിള്‍ 93 പ്രകാരം ജേഴ്‌സി ഊരി മാറ്റുന്ന കളിക്കാരെ, അതിനുള്ള കാരണം എന്തായാലും ശിക്ഷിക്കണം എന്നാണ് ചട്ടമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്