കായികം

ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ത്യ, രണ്ടാം അങ്കം ഇന്ന്; സഞ്ജു സ്ഥാനം നിലനിര്‍ത്തിയേക്കും 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടി20 പരമ്പര പിടിക്കാന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ കാന്‍ബറയിലെ ജയത്തോടെ 1-0ന് മുന്‍പിലാണ് ഇന്ത്യ. സിഡ്‌നിയിലാണ് രണ്ടാം ടി20. ഇന്ത്യന്‍ സമയം 1.40ന് കളി ആരംഭിക്കും. 

ആദ്യ കളിയിലെ പ്ലേയിങ് ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കാനാണ് സാധ്യത. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയേക്കാനാണ് സാധ്യത. കാന്‍ബറയില്‍ 15 പന്തില്‍ നിന്നാണ് സഞ്ജു 23 റണ്‍സ് നേടിയത്. ഡോട്ട് ബോളുകള്‍ ഇല്ലാതെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. പോസിറ്റീവായി കളം നിറയാന്‍ ഇവിടെ സഞ്ജുവിന് കഴിഞ്ഞിരുന്നു.

മനീഷ് പാണ്ഡേയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ടീമിലേക്ക് എത്തിയേക്കും. ആദ്യ ടി20യില്‍ ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. രണ്ടാമത്തേതില്‍ ബൂമ്രയെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്ന് ഷമിയെ മാറ്റി നിര്‍ത്തിയേക്കും. 

രവീന്ദ്ര ജഡേജയ്ക്ക് പകരം ഷര്‍ദുള്‍ താക്കൂറിനെ ഇന്ത്യ ടി20 ടീമിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. പ്ലേയിങ് ഇലവനിലേക്ക് ഷര്‍ദുള്‍ എത്തുമോയെന്ന് വ്യക്തമല്ല. ചഹര്‍, നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ടാം ടി20യിലും പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ദീപക് ചഹറും ഭേദപ്പെട്ട നിലയിലാണ് കാന്‍ബറയില്‍ പന്തെറിഞ്ഞത്. 

പരിക്കാണ് നിലവില്‍ ഓസ്‌ട്രേലിയയെ വലക്കുന്നത്. ആരോണ്‍ ഫിഞ്ച് കളിക്കുമോയെന്ന് വ്യക്തമല്ല. ഫിഞ്ചിന് കളിക്കാനായില്ലെങ്കില്‍ മാത്യു വേഡ് ഓസ്‌ട്രേലിയയെ നയിച്ചേക്കും. ഡിആര്‍സിക്കൊപ്പം വേഡ് ആയിരിക്കും ഓപ്പണ്‍ ചെയ്യുക. ടി20 ടീമിലേക്ക് തിരികെ വിളിച്ച നഥാന്‍ ലിയോണ്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ