കായികം

പൃഥ്വി ഷായും, ഗില്ലും പൂജ്യത്തിന് പുറത്ത്, സന്നാഹ മത്സരത്തില്‍ ആടിയുലഞ്ഞ് ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യക്ക് മേല്‍ ആശങ്കയുടെ നിഴല്‍. ഇന്ത്യയുടെ യുവ താരങ്ങളാണ് പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ എക്കെതിരെ പൂജ്യത്തിന് പുറത്തായി. 

ഗില്ലും, പൃഥ്വി ഷായുമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവര്‍ക്കും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനായില്ല. പൂജാര, രഹാനെ, ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, ജോ ബേണ്‍സ്, മാര്‍കസ് ഹാരിസ് എന്നിവരും ഓസീസ് ഇലവനിലുണ്ട്. 

രഹാനെയും ഹെഡുമാണ് ഇരു ടീമിനേയും നയിക്കുന്നത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗില്ലിനെ നാസെര്‍ മടക്കിയപ്പോള്‍, എട്ട് പന്തിലാണ് പഥ്വി ഷാ ഡക്കായത്. രോഹിത്തിന്റേയും കോഹ് ലിയുടേയും അഭാവത്തില്‍ പൃഥ്വിക്കും ഗില്ലിനും ടീമില്‍ അവസരം ലഭിച്ചേക്കാന്‍ സാധ്യതയുള്ളപ്പോഴാണ് ഇരുവരില്‍ നിന്നും മോശം കളി വരുന്നത്. 

ഗില്ലും പൃഥ്വിയും മടങ്ങിയതിന് ശേഷം പൂജാര ഇന്ത്യയെ തിരികെ കയറ്റി. 140 പന്തില്‍ നിന്ന് പൂജാര 54 റണ്‍സ് നേടി. ഹനുമാ വിഹാരി 15 റണ്‍സ് നേടി പുറത്തായി. നിലവില്‍ 60 റണ്‍സുമായി രഹാനെയും, കുല്‍ദീപ് യാദവുമാണ് ക്രീസില്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ