കായികം

കോഹ്‌ലിയുടെ വിടവ് നികത്താന്‍ തയ്യാര്‍, സെഞ്ചുറിയോടെ ഇന്ത്യയെ തോളിലേറ്റി രഹാനെ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റിലും രഹാനെയാണ് ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഓസ്‌ട്രേലിയക്ക് ഇന്ത്യന്‍ ടെസ്റ്റ് താരത്തിന്റെ മുന്നറിയിപ്പ്. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടി രഹാനെ ഇന്ത്യയെ തോളിലേറ്റി. 

203 പന്തില്‍ നിന്നാണ് രഹാനെ സെഞ്ചുറി തികച്ചത്. നിലവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഏഴ് റണ്‍സുമായി ഉമേഷ് യാദവാണ് ഇപ്പോള്‍ രഹാനെയ്‌ക്കൊപ്പം ക്രീസിലുള്ളത്. രഹാനെ, അര്‍ധ ശതകം കണ്ടെത്തിയ പൂജാര എന്നിവരൊഴികെ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മികവ് കാണിക്കാനായില്ല. 

ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഗില്ലും, പൃഥ്വി ഷായും പൂജ്യത്തിന് പുറത്തായി. ഹനുമാ വിഹാരി 15 റണ്‍സ് നേടി മടങ്ങിയപ്പോള്‍, പൂജാര 140 പന്തില്‍ നിന്ന് 54 റണ്‍സ് നേടി. റിഷഭ് പന്തിന് പകരം വൃധിമാന്‍ സാഹയെയാണ് ഇവിടെ ഇന്ത്യ ഇറക്കിയത്. സാഹ നാല് പന്തില്‍ ഡക്കായി. 

അശ്വിന്‍ അഞ്ച് റണ്‍സ് എടുത്ത് മടങ്ങി. 78 പന്തില്‍ നിന്ന് 15 റണ്‍സ് നേടി കുല്‍ദീപ് യാദവ് അശ്വിനൊപ്പം പിടിച്ചു നിന്നു. പാറ്റിന്‍സണ്‍ മൂന്ന് വിക്കറ്റും ട്രാവിസ് ഹെഡ് രണ്ട് വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി