കായികം

രണ്ടാം ടി20; ഓസ്‌ട്രേലിയക്ക് ബാറ്റിങ്, ഇടം നിലനിര്‍ത്തി സഞ്ജു; ഓസ്‌ട്രേലിയയെ വേഡ് നയിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: രണ്ടാം ടി20യില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ കോഹ് ലി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം മാത്യു വെയ്ഡ് ആണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്.   

ഇന്ന് ജയിച്ചാല്‍ മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ കളി തോറ്റതിന്റെ സമ്മര്‍ദത്തിനൊപ്പം പരിക്ക് വലയ്ക്കുന്നതും ഓസ്‌ട്രേലിയക്ക് ആശങ്കയാണ്. സഞ്ജു സാംസണ്‍ രണ്ടാം ടി20യിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. 

മനീഷ് പാണ്ഡേയ്ക്ക് പകരം ശ്രേയസ് അയ്യറും ടീമിലേക്ക് എത്തി. ബൂമ്രയ്ക്കും, മുഹമ്മദ് ഷമിക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലേക്ക് എത്തിയ ഷര്‍ദുല്‍ താക്കൂര്‍ പ്ലേയിങ് ഇലവനിലേക്കും എത്തി. ആദ്യ ടി20യിലെ ഹീറോയിസത്തിന് പിന്നാലെ ചഹല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുന്നു. 

പരിക്കേറ്റിരുന്ന സ്റ്റൊയ്‌നിസ് ഓസീസ് ഇലവനിലേക്ക് എത്തി. ടി20യില്‍ ഉള്‍പ്പെടുത്തിയെങ്കിലും ലിയോണ്‍ പ്ലേയിങ് ഇലവനില്‍ ഇല്ല. ഹസല്‍വുഡിന് പകരം ഡാനിയേല്‍ സംസും, മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം തൈയും ഓസീസിന് വേണ്ടി കളിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി