കായികം

കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്‌നം, സ്റ്റാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് പിന്മാറി; ഓസീസിന് തിരിച്ചടി തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് പിന്മാറി മിച്ചല്‍ സ്റ്റാര്‍ക്ക്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിന്മാറ്റം. കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്റ്റാര്‍ക്കിന്റെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് പരമ്പരക്ക് മുന്‍പായി സ്റ്റാര്‍ക്ക് ടീമിനൊപ്പം ചേരുമോ എന്ന് വ്യക്തമല്ല. ഡിസംബര്‍ 17നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. കാന്‍ബറ ടി20യില്‍ ന്യൂബോളില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മികവ് കാണിച്ചിരുന്നു. കുടുംബത്തേക്കാള്‍ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല. മിച്ചലിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മിച്ചലിന് വേണ്ട സമയമത്രയും ഞങ്ങള്‍ നല്‍കും. മിച്ചലിനും കുടുംബത്തിനും ശരിയായ സമയം എന്ന് തോന്നുമ്പോള്‍ തിരിച്ചു വരുന്ന അദ്ദേഹത്തെ ഇരുകൈയും നീട്ടി ഞങ്ങള്‍ സ്വീകരിക്കും, ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. 

സ്റ്റാര്‍ക്കിന്റെ അഭാവത്തില്‍ എജെ തൈ അല്ലെങ്കില്‍ ഡാനിയന്‍ സാംസ് പ്ലേയിങ് ഇലവനിലേക്ക് എത്തും. സാംസ് എത്തിയാല്‍ അത് താരത്തിന്റെ അരങ്ങേറ്റമാവും. പരിക്ക് ഓസ്‌ട്രേലിയയെ കുഴക്കുന്നതിന് ഇടയിലാണ് സ്റ്റാര്‍ക്കിന്റെ പിന്മാറ്റണം. ഡേവിഡ് വാര്‍ണര്‍, ആഷ്ടന്‍ അഗര്‍, സ്റ്റൊയ്‌നിസ്, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഇപ്പോള്‍ മാറി നില്‍ക്കുന്നത്. ആരോണ്‍ ഫിഞ്ചിന് മുന്‍പിലും പരിക്ക് ഭീഷണിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍