കായികം

ഹിറ്റ്മാന്റെ തിരിച്ചുവരവ് ഉടൻ; ഓസിസിനെതിരെ ടെസ്റ്റ് പരമ്പരയിൽ രോഹിത് കളിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന രോഹിത് ശർമയുടെ മടങ്ങിവരവ് ഉടൻ ഉണ്ടാവുമെന്നു റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയക്കെതിരേ തുടങ്ങാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിൽ രോഹിത് ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രത്തിലാണ് ഹിറ്റ്മാൻ. 

പിൻതുടഞെരമ്പിനേറ്റ പരിക്കു കാരണമായിരുന്നു രോഹിത്തിന് വിശ്രമം അനുവദിച്ചത്. ഐപിഎൽ അവസാനിച്ചതിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയ രോഹിത് ഫിറ്റ്‌നസ് വീണ്ടെടുക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുകയായിരുന്നു. 

ഡിസംബർ 17നാണ് നാലു ടെസ്റ്റുകളുടെ ഇന്ത്യ-ഓസിസ് പരമ്പരയ്ക്കു തുടക്കമാവുന്നത്. 11നു ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവുന്ന രോഹിത് ഇതിൽ വിജയിക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഓസ്‌ട്രേലിയയിലെത്തി ഇന്ത്യൻ ടീമിനൊപ്പം ചേരും. ക്വാറന്റൈൻ പൂർത്തിയാക്കി താരത്തിന്  ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മൽസരങ്ങളിൽ കളിക്കാനാവും.

ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലി നാട്ടിലേക്കു മടങ്ങുന്നതിനാൽ രോഹിത്തിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ​ഗുണകരമാകും. ​ഗർഭിണിയായ ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പം ആയിരിക്കാനാണ് കൊഹ്ലി നാട്ടിലേക്ക് തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ