കായികം

പരമ്പര തൂത്തുവാരണം, തുടരെ പത്താം ജയം വേണം; മൂന്നാം ട്വന്റി20 ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്നും ജയം പിടിച്ചാല്‍ 3-0ന് ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ഉച്ചയ്ക്ക് 1.40ന് സിഡ്‌നിയിലാണ് കളി. 

കാന്‍ബറയിലും സിഡ്‌നിയിലുമായി നടന്ന ആദ്യ രണ്ട് ഏകദിനങ്ങള്‍ ജയിച്ച് 2-0ന് മുന്‍പിലാണ് ഇന്ത്യ. മൂന്നാം ടി20യിലും ജയം പിടിച്ചാല്‍ അത് കോഹ് ലിയുടേയും കൂട്ടരുടേയും ടി20യിലെ പത്താമത്തെ തുടര്‍ ജയമാവും. 2019 ഡിസംബറിന് ശേഷം ഇന്ത്യ ഒരു ടി20 മത്സരവും തോറ്റിട്ടില്ല. അടുത്ത വര്‍ഷം നടത്തുന്ന ടി20 ലോകകപ്പിലേക്ക് ഇന്ത്യയുടെ ആത്മവിശ്വാസത്തോടെയുള്ള ചുവടുവെയ്പ്പുമാവും ഇത്. 

ഇന്ത്യന്‍ ടീമില്‍ മൂന്നാം ടി20യില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. രണ്ടാം ടി20യില്‍ 15 റണ്‍സ് എടുത്ത് പുറത്തായ സഞ്ജുവിന് ഇനിയും അവസരം നല്‍കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. രണ്ടാം ടി20യില്‍ റണ്‍റേറ്റ് താഴാതെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ബൗണ്ടറി കണ്ടെത്താന്‍ ശ്രമിച്ച് സഞ്ജു പുറത്തായത്. 

മനീഷ് പാണ്ഡേയെ മാറ്റി ശ്രേയസ് അയ്യരെയാണ് ഇന്ത്യ അവിടെ ഇറക്കിയത്. എന്നാല്‍ മൂന്നാം ടി20യില്‍ സഞ്ജുവിനെ മാറ്റി മനീഷ് പാണ്ഡേയ്ക്ക് ഇന്ത്യ അവസരം നല്‍കിേേയക്കാനുള്ള സാധ്യതയുമുണ്ട്. ബൗളിങ്ങില്‍ മുഹമ്മദ് ഷമി, ബൂമ്ര എന്നിവരെ മാറ്റി നിര്‍ത്തി ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം