കായികം

സാം കറാന്റേയും ടോമിന്റേയും വഴിയേ പോവാതെ ബെന്‍ കറാന്‍; സിംബാബ്‌വെക്ക് വേണ്ടി കളിക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ സാം കറാന്റേയും, ടോം കറാന്റേയും സഹോദരന്‍ ബെന്‍ കറാന്‍ പുതിയ വഴി തെരഞ്ഞെടുക്കുന്നു. സിംബാബ്‌വെയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ പോവുകയാണ് ബെന്‍. 

ഇംഗ്ലണ്ടിന്റെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കളിച്ചാണ് സാമും, ടോമും ദേശീയ ടീമിലേക്ക് എത്തിയത്. എന്നാല്‍ ബെന്‍ തന്റേതായ വഴി സഞ്ചരിക്കുകയാണ്. സിംബാബ്‌വെയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമായ സതേണ്‍ റോക്ക്‌സിന് വേണ്ടിയാണ് 24കാരനായ ബെന്‍ കളിക്കുന്നത്. 

ബെന്നും സഹോദരങ്ങളും ജനിച്ചത് സിംബാബ്‌വെയിലാണ്. സിംബാബ്‌വെ ദേശിയ ടീമിനെ പ്രതിനിധീകരിച്ചാണ് അവരുടെ പിതാവ് കെവിന്‍ ക്രിക്കറ്റ് കളിച്ചത്. 1983നും 87നും ഇടയില്‍ 11 ഏകദിനങ്ങള്‍ കെവിന്‍ കറാന്‍ സിംബാബ്‌വെയ്ക്ക് എതിരെ കളിച്ചു. 

2012ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ബെന്‍ അന്തരിച്ചത്. 2004ലാണ് ഇവര്‍ സിംബാബ്‌വെ വിടുന്നത്.  ബെന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 മത്സരങ്ങള്‍ കളിച്ചു. 31 എന്ന ബാറ്റിങ് ശരാശരിയില്‍ 857 റണ്‍സ് ആണ് കണ്ടെത്തിയത്. ആറ് അര്‍ധ ശതകങ്ങള്‍ ബെന്നിന്റെ പേരിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്