കായികം

നെറ്റ് ബൗളറായി ടീമില്‍, എന്നിട്ട്...എന്തൊരു നേട്ടമാണ്! നടരാജനോട് വാര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി20 പരമ്പര ഓസ്‌ട്രേലിയ തോറ്റെങ്കിലും ഒരുപാട് സന്തോഷം നടരാജന്‍ നല്‍കുന്നതായി ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ നടരാജന്റെ നായകനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ വാര്‍ണര്‍. 

ജയം, പരാജയം, സമനില...ഇതില്‍ ഏതായാലും ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. പരമ്പര തോറ്റെങ്കിലും നടരാജന്‍ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. നല്ല വ്യക്തിയാണ്. നെറ്റ് ബൗളറായി പര്യടനത്തിന് പുറപ്പെട്ടിട്ട് ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം. എന്തൊരു നേട്ടമാണ്...വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് നടരാജന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. സെയ്‌നിക്ക് കവറായി ഏകദിന ടീമിലും ഉള്‍പ്പെടുത്തി. മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വരവറിയിച്ചു. പിന്നാലെ ടി20യിലും വിക്കറ്റ് വീഴ്ത്തി ശ്രദ്ധ പിടിച്ചു. സീരീസില്‍ 6 വിക്കറ്റ് വീഴ്ത്തിയാണ് നടരാജന്‍ മുന്‍പില്‍ നില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്