കായികം

ഈ തലമുറയില്‍ നേരിടാന്‍ ഇഷ്ടപ്പെടുന്ന ബൗളര്‍ ആര്? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തെരഞ്ഞെടുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ തലമുറയിലെ ബൗളര്‍മാരില്‍ നേരിടാന്‍ താന്‍ ഇഷ്ടപ്പെടുന്ന താരത്തിന്റെ പേര് വെളിപ്പെടുത്തി ഇന്ത്യന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റാഷിദ് ഖാന്റെ പന്തുകള്‍ നേരിടാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് സച്ചിന്‍ പറയുന്നത്.

ഈ തലമുറയിലെ ഒരു ബൗളറെ നേരിടേണ്ടി വന്നാല്‍ അത് റാഷിദ് ഖാന്‍ ആയിരിക്കും. റാഷിദിന്റെ ബൗളിങ്ങിനെ കുറിച്ച് ഒരുപാട് സംസാരിച്ചു കഴിഞ്ഞു എല്ലാവരും. റാഷിദിന്റെ ബൗളിങ് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു. റാഷിദിനെ നേരിടുക എന്നത് കൗതുകരമായിരിക്കും. കാരണം പല വിധ മാറ്റങ്ങള്‍ റാഷിദ് കൊണ്ടുവരും-ഗൂഗ്ലി, ലെഗ് സ്പിന്‍, ടോപ് സ്പിന്‍, വാരിയേഷനുകളിലെ വ്യത്യസ്ത എന്നിവയെല്ലാം റാഷിദിന്റെ തുറുപ്പു ചീട്ടാണ്, സച്ചിന്‍ പറഞ്ഞു.

ഏകദിനത്തില്‍ ഒരു പന്ത് മാത്രം ഉപയോഗിച്ചിരുന്ന് കളിച്ച സമയം പ്രയാസമേറിയതായിരുന്നു എന്നും സച്ചിന്‍ പറഞ്ഞു. പന്തിന്റെ നിറം മങ്ങുന്നതോടെ സൂര്യന്‍ അസ്തമിച്ചതിന് ശേഷം കളിക്കുക ബുദ്ധിമുട്ടാവും. പന്ത് റിവേഴ്‌സ് ചെയ്യുന്നതിനാല്‍ തിളങ്ങുന്ന ഭാഗവും, പരുക്കനായ ഭാഗവും തിരിച്ചറിയുക പ്രയാസമാണ്. അത് ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു, സച്ചിന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി