കായികം

മൂന്നാം ദിനം തീരേണ്ട കളി, രണ്ടാം ടെസ്റ്റിലും ന്യൂസിലാന്‍ഡിന്റെ ജയം വൈകിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്‌

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: രണ്ടാമത്തെ ടെസ്റ്റിലും ന്യൂസിലാന്‍ഡിന്റെ ജയം വൈകിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിക്കും എന്ന് തോന്നിച്ചെങ്കിലും വിന്‍ഡിസ് നാലാം ദിവസത്തിലേക്ക് കളി നീട്ടിച്ചു.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡിസ്. ഫോളോ ഓണ്‍ ചെയ്യുന്ന വിന്‍ഡിസിന് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 85 റണ്‍സ് കൂടി വേണം. 89 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും പറത്തി 60 റണ്‍സ് നേടി നായകന്‍ ഹോള്‍ഡറും, 25 റണ്‍സ് നേടി ജോഷുവ സില്‍വയുമാണ് ക്രീസില്‍.

ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 460 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡിസ് 131 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന വിന്‍ഡിസിന്റെ മുന്‍ നിര ബാറ്റ്‌സ്മാന്മാരെ ഒരിക്കല്‍ കൂടി കിവീസ് ബൗളര്‍മാര്‍ തകര്‍ത്തു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സിലേക്ക് വീണതിന് പിന്നാലെ ഹോള്‍ഡറും, ജോഷുവയും ചേര്‍ന്ന് വിന്‍ഡിസിനെ താങ്ങി നിര്‍ത്തി.

ജോഷുവയും ഹോള്‍ഡറും ചേര്‍ന്ന് 74 റണ്‍സ് വിന്‍ഡിസ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ കിവീസ് ഇന്നിങ്‌സില്‍ ബ്ലാക്ക് വുഡും അല്‍സാരി ജോസഫും ചേര്‍ന്നെടുത്ത 155 റണ്‍സും ന്യൂസിലാന്‍ഡിന്റെ ജയം വൈകിപ്പിച്ചിരുന്നു. സമാനമായ ബാറ്റിങ്ങാണ് രണ്ടാം ടെസ്റ്റിലും വിന്‍ഡിസില്‍ നിന്ന് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ