കായികം

അഡ്‌ലെയ്ഡില്‍ നിറഞ്ഞാടി സ്റ്റാര്‍ക്കും കമിന്‍സും; ഇന്ത്യ 244ന് ഓള്‍ ഔട്ട്‌

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്. മൂന്നൂറിന് അടുത്തേക്ക് ടോട്ടല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ രണ്ടാം ദിനത്തിലെ ആദ്യ നാല് ഓവറിനുള്ളില്‍ ചുരുട്ടി കെട്ടി ഓസീസ്. 244 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട്.

11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും, കമിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. 74 റണ്‍സ് എടുത്ത നായകന്‍ കോഹ് ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

സാഹയും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ രണ്ടാം ദിനം മുന്‍പോട്ട് കൊണ്ടുപോവും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ടാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ അശ്വിനെ കമിന്‍സ് മടക്കി. 20 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത് നില്‍ക്കെ കമിന്‍സിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് പെയ്‌നിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

സ്റ്റാര്‍ക്കിന്റെ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ െ്രെഡവ് കളിക്കാനായിരുന്നു സാഹയുടെ ശ്രമം. എന്നാല്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് പെയ്‌നിന്റെ കൈകളിലേക്ക് എത്തി. സന്നാഹ മത്സരത്തില്‍ അര്‍ധ ശതകം കണ്ടെത്തിയ ബൂമ്രയുടെ ആത്മവിശ്വാസത്തിനും അഡ്‌ലെയ്ഡില്‍ അധികം ആയുസ് ഉണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്