കായികം

അഡ്‌ലെയ്ഡ് ടെസ്റ്റ്; വന്നപാടെ മടങ്ങി സാഹയും അശ്വിനും, ഇന്ത്യ തകരുന്നു

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ടോട്ടല്‍ 300ലേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പിഴയ്ക്കുന്നു. രണ്ടാം ദിനം കളി തുടങ്ങിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ അശ്വിനെ കമിന്‍സ് മടക്കി. പിന്നാലെ സാഹയെ മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി.

ഇതോടെ 9 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. 20 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത് നില്‍ക്കെ കമിന്‍സിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് പെയ്‌നിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. 

സ്റ്റാര്‍ക്കിന്റെ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ ഡ്രൈവ് കളിക്കാനായിരുന്നു സാഹയുടെ ശ്രമം. എന്നാല്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് പെയ്‌നിന്റെ കൈകളിലേക്ക് എത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. കമിന്‍സ് രണ്ട് വിക്കറ്റും, ലിയോണും, ഹസല്‍വുഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍