കായികം

പറക്കും കോഹ്‌ലി! കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ നായകന്‍ 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ സിറ്ററുകള്‍ പോലും കോഹ്‌ലി നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍, ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ പറക്കും കോഹ്‌ലിയായി. കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ കോഹ്‌ലിയെടുത്ത ക്യാച്ചാണ് ഇപ്പോള്‍ കയ്യടി വാങ്ങുന്നത്. 

41ാം ഓവറിലെ അശ്വിന്റെ മൂന്നാമത്തെ ഡെലിവറിയില്‍ മിഡ് വിക്കറ്റിലേക്ക് കളിച്ച അരങ്ങേറ്റക്കാരന്‍ കാമറൂണ്‍ ഗ്രീനിന് പിഴച്ചു. തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത കോഹ് ലി വായുവില്‍ പറന്ന് പന്ത് കൈക്കലാക്കി. 11 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഗ്രീനിനെ അശ്വിന്‍ മടക്കിയത്. 

50ാം ഓവറിലേക്ക് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ ഇപ്പോള്‍. ബൂമ്ര രണ്ടും, അശ്വിന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 244 റണ്‍സില്‍ അവസാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്