കായികം

സിഡ്‌നിയില്‍ വീണ്ടും കോവിഡ് വ്യാപനം, ബ്രെറ്റ് ലീ ഉള്‍പ്പെടെയുള്ള കമന്റേറ്റര്‍മാരെ തിരിച്ചയച്ചു 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ആശങ്ക നിറച്ച് സിഡ്‌നിയിലെ കോവിഡ് വ്യാപനം. ഇവിടെ പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതോടെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിനുള്ള കമന്ററി പാനലില്‍ ഉണ്ടായിരുന്ന ബ്രെറ്റ് ലീ ഉള്‍പ്പെടെയുള്ളവരെ തിരിച്ചയച്ചു. 

അഡ്‌ലെയ്ഡിലെ കമന്ററി പാനലിലുള്ള ബ്രെറ്റ് ലീ ഉള്‍പ്പെടെയുള്ളവരെയാണ് സിഡ്‌നിയിലെ വീട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. സിഡ്‌നിയിലെ ഉത്തര തീര നഗരങ്ങള്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് ലീ നാട്ടിലേക്ക് തിരികെ പോയത്. 

ക്രിസ്മസിന്റെ സമയത്ത് നിര്‍ബന്ധിത ക്വാറന്റൈനില്‍ പോവാന്‍ താത്പര്യം ഇല്ലെന്ന് പറഞ്ഞാണ് ബ്രെറ്റ് ലീ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഫോക്‌സ് സ്‌പോര്‍ട്‌സിനായി കമന്ററി പറയാന്‍ ലീ മടങ്ങിയെത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ സിഡ്‌നി വേദിയാവുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് ഭീഷണി ഇല്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കളിക്കാരെല്ലാം ബയോ ബബിളിന് ഉള്ളിലാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍