കായികം

'പൃഥ്വി ഷാ ടീമില്‍ തുടരരുത്'; സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടി ഗാവസ്‌കറും, വോണും

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: പൃഥ്വി ഷായെ ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പൃഥ്വി പരാജയപ്പെട്ടത് ചൂണ്ടിയാണ് ഗാവസ്‌കറുടെ വാക്കുകള്‍.

ക്രിക്കറ്റ് ജേണലിസ്റ്റ് ആയ വിക്രാന്ത് ഗുപ്തയാണ് ഗാവസ്‌കറിന്റെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് എത്തിയത്. പൃഥ്വിയുടെ ബാറ്റിങ്ങില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അടുത്ത ടെസ്റ്റില്‍ എന്തായാലും ടീമില്‍ നിന്ന് ഒഴിവാക്കണം. പകരം ഗില്ലിനെ കളിപ്പിക്കണം, വിക്രാന്ത് ഗുപ്തയുടെ ട്വീറ്റില്‍ പറയുന്നു.

ഗാവസ്‌കറിന് പുറമേ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണും പൃഥ്വിയെ വിമര്‍ശിച്ച് എത്തി. ഈ സാങ്കേതികത വെച്ച് രാജ്യാന്തര ക്രിക്കറ്റില്‍ പൃഥ്വി ഷാ പ്രയാസപ്പെടും എന്നാണ് ഷെയ്ന്‍ വോണ്‍ പറയുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ പൃഥ്വി, രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് എടുത്ത് മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'