കായികം

തകര്‍ച്ചയ്ക്ക് കാരണം ചിന്താഗതി, വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ വയ്യ: വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിയിലേക്ക് നയിച്ചത് ഇന്ത്യന്‍ താരങ്ങളുടെ ചിന്താഗതിയെന്ന് നായകന്‍ വിരാട് കോഹ്‌ലി. നിലവിലെ തങ്ങളുടെ അവസ്ഥ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലെന്നും അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ കോഹ്‌ലി പറഞ്ഞു.

60 റണ്‍സിന് മുകളിലെ ലീഡോടെയാണ് മൂന്നാം ദിനം വന്ന് തകര്‍ന്നടിഞ്ഞു. രണ്ട് ദിവസം കഠിനാധ്വാനം ചെയ്ത് ശക്തമായ നിലയില്‍ എത്തി. എന്നിട്ട് ഒരു മണിക്കൂര്‍ കൊണ്ട് ജയം അസാധ്യമായ അവസ്ഥയിലേക്ക് വീണു. ആദ്യ ഇന്നിങ്‌സിലേതിന് സമാനമായ ഏരിയകളിലാണ് രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്, കോഹ് ലി പറയുന്നു.

നല്ല ഡെലിവറികള്‍ ഉണ്ടായിരുന്നു. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ അത്രയും കാര്‍ക്കശ്യത്തോടെയുള്ള ബൗളിങ് ആയിരുന്നില്ല അത്. റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതാണ് നമ്മുടെ ചിന്തയിലുണ്ടായത്. ചിന്താഗതിയാണ് അവിടെ പ്രശ്‌നമായത്. അത് വളരെ പ്രകടവുമായിരുന്നു, കോഹ് ലി പറഞ്ഞു.

റണ്‍സ് കണ്ടെത്താന്‍ പ്രയാസമാവുകയും, ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം ലഭിക്കുകയും ചെയ്യുകയായിരുന്നു. ലക്ഷ്യം വ്യക്തമാക്കുന്നതില്‍ നമ്മുടെ ഭാഗത്ത് പിഴവുണ്ടായി. ബൗളര്‍മാര്‍ ശരിയായ ഏരിയയില്‍ തന്നെ പന്തെറിയുകയും ചെയ്തു. എന്നാല്‍ ബോക്‌സിങ് ഡേ ടെസ്റ്റിലേക്ക് കൂടുതല്‍ കരുത്തോടെ ടീം മടങ്ങിയെത്തും എന്ന് ഉറച്ച വിശ്വാസമുണ്ടെന്നും കോഹ് ലി പറഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ഓസ്‌ട്രേലിയ മുന്‍പിലുമെത്തി. ഇനി വരുന്ന മൂന്ന് ടെസ്റ്റിലും രഹാനെയാവും ഇന്ത്യയെ നയിക്കുക. ബാറ്റിങ് തകര്‍ച്ചയ്ക്ക് പിന്നാലെ കോഹ് ലി ടീം വീടുന്നതും ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുമെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍