കായികം

ജസ്റ്റ് നേപ്പിയര്‍ തിങ്‌സ്! പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് കളി തടസപ്പെടുത്തി സൂര്യ പ്രകാശം

സമകാലിക മലയാളം ഡെസ്ക്

മക് ലീന്‍ പാര്‍ക്ക്: ന്യൂസിലാന്‍ഡ്-പാകിസ്ഥാന്‍ മൂന്നാം ടി20 സൂര്യ പ്രകാശത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. 2019ലെ ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തിന് ഇടയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. 

11.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 58 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സൂര്യ പ്രകാശം കളി മുടക്കിയത്. സൂര്യപ്രകാശത്തില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പന്ത് കാണാന്‍ സാധിക്കാത്ത അവസ്ഥയിലായി. ഹാരിസ് റൗഫ് എറിഞ്ഞ സ്ലോ ബോള്‍ പോലും തനിക്ക് കാണാനായില്ലെന്ന് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ ഗ്രീന്‍ ഫിലിപ്പ് പറഞ്ഞു. 

2019 ജനുവരിയിലും സമാനമായ സംഭവമുണ്ടായിരുന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിനം 49 ഓവറായി ഇതോടെ ചുരുക്കി. 30 മിനിറ്റാണ് സൂര്യപ്രകാശം കാരണം അന്ന് കളി തടസപ്പെട്ടത്. ഇന്ന് നേപ്പിയറില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് കണ്ടെത്തി. മൂന്ന് ടി20യുടെ പരമ്പര ന്യൂസിലാന്‍ഡ് 2-0ന് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു